ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ 6 പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പള്ളി ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് സാധിക്കുമോയെന്ന് പരിശോധിക്കാനും മത വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഹൈക്കോടതി നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്നു പരിശോധിക്കാനും നിര്‍ദേശമുണ്ട്. പള്ളികള്‍ ഏറ്റെടുത്ത് നല്‍കാന്‍ ഫയല്‍ ചെയ്യുന്ന റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കുമോ എന്നത് ഉള്‍പ്പടെ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും സുപ്രീംകോടതി രൂപം നല്‍കി. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണമെന്നും നിര്‍ദ്ദേശം.
നിലവിലെ ഹൈക്കോടതി ഉത്തരവ് മാറ്റി വച്ചു വിഷയങ്ങള്‍ വീണ്ടും പരിഗണിക്കണം. മതപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി പരിശോധിക്കണം.ഉദ്യോഗസ്ഥരുടെ ഇടക്കാല സംരക്ഷണം ഹൈക്കോടതി തീരുമാനം എടുക്കും വരെ നീട്ടിയിട്ടുണ്ട്. മതപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. |