ലണ്ടന്‍: വിമാനം ബോംബുവച്ച് തകര്‍ക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി. ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്നു ഗ്ലാസ്ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. 'വിമാനം ഞാന്‍ ബോംബിടും' എന്ന് യാത്രക്കാരന്‍ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും യാത്രക്കാരന്‍ പറയുന്നത് വിഡിയോയിലുണ്ട്. ഒരു യാത്രക്കാരന്‍ അയാളെ കീഴ്‌പ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. ഗ്ലാസ്ഗോയില്‍ വിമാനം ഇറങ്ങിയപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.