|
കെന്റ് ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ ഈമാസം അഞ്ചിന് ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ രാവിലെ എട്ടു മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം നടക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക
07838170203, 07973151975, 07985245890 |