Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ചെമ്മീന്‍ അച്ചാര്‍
Reporter
ചേരുവകള്‍

ചെമ്മീന്‍ പൊളിച്ച് വൃത്തിയാക്കിയത്-ഒരു കപ്പ്
കടുക്-ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത്-ഒരുടേബിള്‍ സ്പൂണ്‍
കറിവേപ്പില-കുറച്ച്
അച്ചാര്‍പൊടി-നാല് ടേബിള്‍സ്പൂണ്‍
വിനാഗിരി-ഒരു കപ്പ്
വെള്ളം തിളച്ച് ആറിയത്-ഒരു കപ്പ്
നല്ലെണ്ണ-മുക്കാല്‍ കപ്പ്
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്നവിധം

ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നല്ലെണ്ണ ഒഴിക്കുക. ചൂടായ നല്ലെണ്ണയിലേക്ക് ചെമ്മീനില്‍ അല്‍പ്പം ഉപ്പ് പുരട്ടി പൊരിച്ചെടുക്കുക. ഈ പൊരിച്ച ചെമ്മീന്‍ ചീനച്ചട്ടിയില്‍ നിന്നും കോരി മാറ്റിവയ്ക്കുക. ഈ ചീനച്ചട്ടിയിലുള്ള ബാക്കി എണ്ണയിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഇഞ്ചി,വെളുത്തുള്ളി
എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിച്ചെടുക്കുക. ഇതിലേക്ക് അച്ചാര്‍പൊടിയും വിനാഗിരിയും തിളച്ചവെള്ളവും ചേര്‍ത്ത് ഇളക്കുക. വറുത്തുവെച്ച ചെമ്മീനും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവയ്ക്കുക.
 
Other News in this category

 
 




 
Close Window