Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അഫ്ഗാനിസ്ഥാനും ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പു വച്ചുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്: ഇതു കേട്ട് എരിതീയില്‍ ഉരുകുകയാണ് പാക്കിസ്ഥാന്‍
Text By: UK Malayalam Pathram
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വ്യാപാരമന്ത്രിയായ നൂറുദ്ദീന്‍ അസീസിയുടെ ഇന്ത്യ സന്ദര്‍ശിച്ചു. അതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അറ്റാഷെകളുടെ കൈമാറ്റവും സംബന്ധിച്ച് ഒപ്പു വച്ചുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് ഇന്ത്യയോട് ആഹ്വാനം ചെയ്ത അസീസി ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ഥികളോട് രാജ്യത്തേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ സൈ്വര്യം നഷ്ടപ്പെടുത്തുന്ന ശല്യക്കാരാണ് അഫ്ഗാനിലെ തീവ്രവാദികള്‍. അവരുമായി ഇന്ത്യ ഒരു വാണിജ്യബന്ധം തുടങ്ങുമ്പോള്‍ പാക്കിസ്ഥാന് ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇതു കേട്ട് എരിതീയില്‍ ഉരുകുകയാണ് പാക്കിസ്ഥാന്‍.

''കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍) ആനന്ദ് പ്രകാശ് പറഞ്ഞു. ഉഭയകക്ഷി വ്യാപാര സഹകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പരസ്പരം എംബസികളില്‍ ഒരു വ്യാപാരെ അറ്റാഷയെ കൈമാറാനും ഇരുവരും സമ്മതിച്ചതായും ആനന്ദ് പ്രകാശ് കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window