കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും, പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 41 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
- കേസിലെ 11-ാം, 12-ാം പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്.
- ഒന്നാം പ്രതി അനാശാസ്യകേന്ദ്രത്തിന്റെ ചുമതലക്കാരിയായിരുന്നുവെന്നും, രണ്ടും മൂന്നും പ്രതികള്‍ നടത്തിപ്പിന് സഹായികളായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.
- ഇടപാടുകാരെ എത്തിക്കുന്നതിന് പൊലീസ് ഡ്രൈവര്‍മാര്‍ സഹായം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അനാശാസ്യകേന്ദ്രം നടത്തിപ്പുകാരി ബിന്ദു, പൊലീസ് ഉദ്യോഗസ്ഥരായ കെ. സനിത്ത്, കെ. ഷൈജിത്ത് എന്നിവരുള്‍പ്പെടെ 12 പേരാണ് കേസില്‍ പ്രതികളായത്.
കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ജൂണ്‍ 6-നാണ് ഫ്ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.