ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (NJAC) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
- അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ എന്‍ജെഎസി വിഷയം വാക്കാല്‍ ഉന്നയിച്ചപ്പോള്‍, ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
- കൊളീജിയം സംവിധാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും എന്‍ജെഎസി വിധി വീണ്ടും പരിശോധിക്കാനും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
- മുന്‍ ബെഞ്ചുകള്‍ തന്റെ വാദങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും നെടുമ്പാറ ഉന്നയിച്ചു. അതിനോട് പ്രതികരിച്ചാണ് ചീഫ് ജസ്റ്റിസ് ''അതുനോക്കാം'' എന്ന് പറഞ്ഞത്.
പശ്ചാത്തലം
ഉന്നത കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സമൂഹവും പങ്കാളികളാകുന്ന എന്‍ജെഎസി നിയമവും 99-ാമത് ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി 2015-ല്‍ നിരസിച്ചിരുന്നു. 4:1 ഭൂരിപക്ഷത്തിലാണ് കോടതി NJAC നിയമവും ഭരണഘടനാ ഭേദഗതിയും തള്ളിയത്.