|
വിവാഹമോചന നോട്ടീസ് കൈപ്പറ്റാന്‍ ഭര്‍ത്താവിനെ പോസ്റ്റ് ഓഫീസില്‍ എത്തിച്ചതിനെക്കുറിച്ച് കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ബോളിവുഡ് നടി സെലീന ജയ്റ്റ്ലി.
''സെപ്റ്റംബര്‍ ആദ്യം ഞങ്ങളുടെ 15ാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് ഓഡര്‍ ചെയ്ത ഒരു സമ്മാനം സ്വീകരിക്കാന്‍ പോസ്റ്റ് ഓഫീസില്‍ എത്താന്‍ ഭര്‍ത്താവ് എന്നോട് പറഞ്ഞു. അത് വിവാഹമോചന നോട്ടീസ് ആയിരുന്നു. അതിന് ശേഷം കുട്ടികളുടെ ക്ഷേമത്തിന് മാത്രം മുന്‍ഗണന നല്‍കി, നല്ല വിശ്വാസത്തോടെ ഒരു സൗഹാര്‍ദപരമായ വേര്‍പിരിയലിനായി ഞാന്‍ ആവര്‍ത്തിച്ച് നിയമപരമായി തന്നെ അപേക്ഷിച്ചു,'' നടി പറഞ്ഞു. ''എന്റെ ലോകം മുഴുവന്‍ ഒരു നിമിഷം കൊണ്ട് എന്നില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു,'' ഒരു രാത്രിയില്‍ ഒരു അമ്മ എന്ന നിലയിലും ഒരു രക്ഷിതാവ് എന്ന നിലയിലും തന്റെ
സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഓസ്ട്രിയന്‍ പൗരനായ പീറ്റര്‍ ഹാഗില്‍ നിന്ന് വേര്‍പിരിയുന്നതായി അടുത്തിടെ നടി അറിയിച്ചിരുന്നു. കുട്ടികളുടെ സംയുക്ത കസ്റ്റഡി അനുവദിച്ചിട്ടും തന്റെ മൂന്ന് കുട്ടികളുമായുള്ള ആശയവിനിമയം നിഷേധിക്കപ്പെട്ടത് എങ്ങനെയെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞു.
''എന്റെ അന്തസ്സും എന്റെ മക്കളെയും എന്റെ സഹോദരനെയും സംരക്ഷിക്കുന്നതിനായി ഞാന്‍ ഓസ്ട്രിയ വിടാന്‍ തീരുമാനിച്ച ദിവസം എനിക്ക് എന്റെ കുട്ടികളെ നഷ്ടപ്പെട്ടു. വിവാഹ ജീവിതത്തില്‍ പീഡനങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ച എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയാണിത്. നിങ്ങള്‍ ഒറ്റയ്ക്കല്ല,'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
''2025 ഒക്ടോബര്‍ 11ന് പുലര്‍ച്ചെ അടിച്ചമര്‍ത്തലില്‍ നിന്നും പീഡനങ്ങളില്‍ന്നും രക്ഷപ്പെടാന്‍ അയല്‍ക്കാരുടെ സഹായത്തോടെ ഞാന്‍ ഓസ്ട്രിയ വിട്ടു. ആ സമയം എന്റെ ബാങ്ക് അക്കൗണ്ടില്‍ വളരെ കുറഞ്ഞ തുക മാത്രമാണുണ്ടായിരുന്നത്. ശേഷിച്ച ജീവിതം നയിക്കാന്‍ ആ തുക മാത്രം കൈയ്യില്‍ കരുതി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതയായി,'' അവര്‍ പറഞ്ഞു. |