|
ഓസ്‌ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കൂട്ട വെടിവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് അക്രമികളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനെന്ന് ഫിലീപ്പീന്‍സ്. രണ്ട് അക്രമികളും നവംബര്‍ 1ന് സിഡ്നിയില്‍ നിന്ന് മനിലയിലേക്കും തുടര്‍ന്ന് ദാവോയിലേക്കും ഫിലിപ്പീന്‍സ് എയര്‍ലൈന്‍സിന്റെ PR212 വിമാനത്തില്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് ഫിലിപ്പീന്‍സ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അറിയിച്ചു.
ഇന്ത്യന്‍ പൗരനും ഓസ്ട്രേലിയന്‍ താമസക്കാരനുമായ 50കാരനായ സാജിദ് അക്രം ഇന്ത്യന്‍ പാസ്പോര്‍ട്ടിലും, അദ്ദേഹത്തിന്റെ മകനും ഓസ്ട്രേലിയന്‍ പൗരനുമായ 24കാരനായ നവീദ് അക്രം ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിലുമാണ് ഒരേ വിമാനത്തില്‍ എത്തിയത്. 15 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, നവംബര്‍ 28ന് ഇതേ PR212 വിമാനത്തില്‍ ദാവോയില്‍ നിന്ന് മനില വഴി അവര്‍ സിഡ്നിയിലേക്ക് തിരികെ പോയെന്നും ബ്യൂറോയുടെ വക്താവ് പറയുന്നു. |