|
കലാ കേരള ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബിന്റെ 2026-ലെ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. സുമേഷ് എം.കെ (പ്രസിഡന്റ്), സിലു ജിമ്മി (സെക്രട്ടറി), അനീഷ് ചാക്കോ (വൈസ് പ്രസിഡന്റ്), മിധുന്‍ മോഹന്‍ (ജോയിന്റ് സെക്രട്ടറി), ആല്‍ഫി ജോര്‍ജ് (ട്രഷറര്‍), ഇന്ദു വെള്ളിക്കോത്തിടത്തില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. മാത്യൂസ് പാല പിആര്‍ഒയായും ജയേഷ് തോമസ് മീഡിയ കോഓര്‍ഡിനേറ്ററായും ചുമതലയേറ്റു.
സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും സമൂഹ സൗഹൃദം ശക്തിപ്പെടുത്തുകയും ചെയ്യുന്ന കലാ കേരളയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ മലയാളി സമൂഹത്തിന് അഭിമാനകരമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കലാ കേരള ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയായ 'ജിംഗിള്‍ ബീറ്റ്സ്' 2026 ജനുവരി മൂന്നിന് ഫോറസ്റ്റ് ടൗണ്‍ അരീനയില്‍ വന്‍ജനപങ്കാളിത്തത്തോടെ അരങ്ങേറിയതിനൊപ്പമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മാന്‍സ്ഫീല്‍ഡ് എംപി സ്റ്റീവ് യെം മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, കലാ കേരള പോലുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന സമൂഹപരിപാടികള്‍ സമൂഹ ഐക്യത്തിന്റെയും സാംസ്‌കാരിക സൗഹൃദത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിനിടെ, യുകെയിലെ ഐഎല്‍ആര്‍ ചട്ടങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കലാ കേരള ശേഖരിച്ച ഒപ്പുകളോടുകൂടിയ ഹര്‍ജി എംപിക്ക് കൈമാറി. ഈ ഹര്‍ജി ഹോം സെക്രട്ടറിക്ക് നേരിട്ട് കൈമാറുമെന്നും, കുടിയേറ്റ സമൂഹത്തിന്റെ ആശങ്കകള്‍ പാര്‍ലമെന്ററി തലത്തില്‍ ഉന്നയിക്കുമെന്നും സ്റ്റീവ് യെം ഉറപ്പ് നല്‍കി.
'ചായ് ആന്‍ഡ് കോര്‍ഡ്സ്' ലൈവ് മ്യൂസിക് ബാന്‍ഡിന്റെ സംഗീതനിശയും കരോള്‍ ഗാനങ്ങളും വേദിയെ ഉത്സവമയമാക്കി. വിവിധ വിനോദപരിപാടികള്‍ക്കൊപ്പം ലഞ്ചും ഡിന്നറും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ പ്രധാന ആകര്‍ഷണമായ മെഗാ റാഫിള്‍ ഡ്രോയില്‍ സ്വര്‍ണബാര്‍ ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്തു. |