|
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ 3 പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളായവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു ഗാനവും ഹൈക്കോടതി വിധിപ്രസ്താവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'പഞ്ചാഗ്‌നി മദ്ധ്യേ തപസ്സു ചെയ്താലുമീ പാപ കര്‍മ്മത്തിന്‍ പതിക്രിയയാകുമൊ ......
ശബരിമലയില്‍ സ്വര്‍ണപ്പാളികളും മറ്റും മാറ്റിസ്ഥാപിച്ചതുവഴി 4147 ഗ്രാം സ്വര്‍ണമാണ് നഷ്ടമായതെന്നാണ് വിധിപ്രസ്താവത്തില്‍ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പറയുന്നത്. 474 ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്. മുഴുവന്‍ സ്വര്‍ണവും കണ്ടെത്തണം. ഇല്ലെങ്കില്‍ അതിന് മതിയായ കാരണം വ്യക്തമാക്കേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അദ്വൈതം' എന്ന സിനിമയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനമാണ് ഇത്. വായൂര്‍ എന്ന ദേവസ്വവുമായി ബന്ധപ്പെട്ട അഴിമതിയും ഭഗവാന്റെ തിരുവാഭരണം മോഷണം പോകുന്നതും നിരപരാധിയായ തന്ത്രി അറസ്റ്റ് ചെയ്യപ്പെടുന്നതുമാണ് ടി ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജയറാം, രേവതി, ചിത്ര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ഇതിവൃത്തം. ശബരിമലയിലെ സ്വര്‍ണക്കൊള്ള ഈ സിനിമയുടെ കഥയെ അനുസ്മിരിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. |