|
വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ സെന്ററില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഗ്രേറ്റ് എവേക്കനിംഗ് കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകള്‍ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.
രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4.30 വരെ ആണ് ശുശ്രൂഷ. അഞ്ചു മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വേണ്ടി ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണര്‍വുകളും സംഭവിക്കുവാന്‍ കഴിഞ്ഞ 100 ദിവസമായി എ.എഫ്.വി.എം യുകെ ശുശ്രൂഷകര്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്.
ഈ കാലഘട്ടത്തിന്റെ അനുഗ്രഹ ശുശ്രൂഷയിലേക്ക് എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
At Bethel , West Bromwich, B70 7 JW |