Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പെര്‍മനന്റ് റെസിഡന്‍സി : ഡിപ്പെന്‍ഡന്റ് വിസാ നിയമത്തില്‍ വീണ്ടും മാറ്റം
സോളിസിറ്റര്‍ പോള്‍ ജോണ്‍
ലണ്ടന്‍ : Point based system വിസയില്‍ ( Tier 1, Tier 2 ) യുകെയില്‍ ഉള്ളവരുടെ ഡിപ്പെന്‍ഡന്റ്‌സിന് Indefinite വിസ ലഭിക്കുന്നതിനുള്ള നിയമം ഹോം ഓഫീസ് പരിഷ്‌കരിക്കുന്നു.ഇതനുസരിച്ച് യു കെയില്‍ Point based system വിസയില്‍ ഉള്ളവരുടെ ഡിപ്പെന്‍ഡന്റ് ആയി വരുന്നവര്‍ക്ക് Main applicant ന്റെ കൂടെ രണ്ടു വര്‍ഷം ഒരുമിച്ച് താമസിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ . മുന്‍പുണ്ടായിരുന്ന വര്‍ക്ക് പെര്‍മിറ്റ് വിസയിലുള്ളവരുടെ ഡിപ്പെന്‍ഡന്റിന് ഈ നിയമം ബാധകമല്ല.ഉദാഹരണമായി 4 വര്‍ഷമായി യു കെയില്‍ Tier 2 വിസയിലുണ്ടായിരുന്ന ഒരു വ്യക്തി നാട്ടില്‍ പോയി വിവാഹം കഴിച്ച് യു കെയില്‍ അവരുടെ Husbant / Wife നെ ഡിപ്പെന്‍ഡന്റ് ആയി കൊണ്ടുവരുകയാണെങ്കില്‍ 5-ാം വര്‍ഷം Tier 2 main applicant നോടൊപ്പം പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷ നല്‍കാന്‍ ഭാര്യക്കോ ഭര്‍ത്താവിനോ സാധിക്കുകയില്ല.കാരണം അവര്‍ യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നതു കൊണ്ടുതന്നെ.ഇങ്ങനെ വരുന്നവര്‍ ഒരു വര്‍ഷം കൂടി Dependant ആയി വിസ extend ചെയ്യണം.അതിന് ശേഷം പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷ നല്‍കണം.ഇതിനായുള്ള ഇമിഗ്രേഷന്‍ നിയമ ഭേദഗതി കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഇനി ഇങ്ങനെയുള്ളവര്‍ Main applicant P R ന് അപേക്ഷ നല്‍കുമ്പോള്‍ Dependant ആയിട്ടുള്ളവര്‍ ഡിപ്പെന്‍ഡന്റ് വിസാ extension ന് പ്രത്യേക ഫീസും അപേക്ഷയും നല്‍കേണ്ടതാണ്.Indefinite വിസയില്‍ ഉള്ളവരുടെ ഡിപ്പെന്‍ഡന്റായി വിസാ അപേക്ഷ നല്‍കുമ്പോള്‍ നിലവിലുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മാനദണ്ഡം കൂടി ഇവര്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടതുണ്ട്.

നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് വിസയിലുള്ളരുടെ ഡിപ്പെന്‍ഡന്റിന് പുതിയ നിയമം ബാധകമല്ല.എന്നാല്‍ work permitല്‍ നിന്നും Tier 1, അല്ലെങ്കില്‍ Tier 2 വിസയിലേക്ക് മാറിയിട്ടുള്ളവരുടെ Dependantsന് പുതിയ നിയമം ബാധകമായിരിക്കും.
 
Other News in this category

 
 




 
Close Window