Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
ലണ്ടന്റെ പ്രതാപം നഷ്ടമാകുന്നുവോ? സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു
REPORTER

ലണ്ടന്‍: അനധികൃത കുടിയേറ്റം, കുറ്റകൃത്യങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയെ തുടര്‍ന്ന് മഹാനഗരത്തിന്റെ പ്രതാപം മങ്ങിയുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും വീടുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തവിധം ഉയരുന്നതും പലരെയും നഗരം വിടാന്‍ നിര്‍ബന്ധിതരാക്കുകയാണ്. കുടിയേറ്റക്കാരും പോലും ലണ്ടന് പുറത്തുള്ള ജീവിതം തേടുന്ന സാഹചര്യമാണിപ്പോള്‍.

ഇതിനിടെയാണ് ലണ്ടനിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പ്രൈമറി സ്‌കൂളുകളെ ബാധിച്ചിരുന്ന പ്രതിസന്ധി ഇപ്പോള്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. തുടര്‍ന്നാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായത്തില്‍ 45 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ പാഠ്യപദ്ധതി വെട്ടിച്ചുരുക്കാനും ക്ലാസുകളുടെ എണ്ണം കുറയ്ക്കാനും ഹെഡ് ടീച്ചര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കയും ഉയര്‍ന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തലസ്ഥാന നഗരത്തിലെ കുറഞ്ഞത് 90 പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടുകയോ മറ്റുള്ളവയില്‍ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇനി ഈ പ്രതിസന്ധി സെക്കന്‍ഡറി സ്‌കൂളുകളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

ജനനനിരക്ക് കുത്തനെ ഇടിയുന്നതും, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും, വീട് വില താങ്ങാനാകാതെ കൂടുതല്‍ ആളുകള്‍ ലണ്ടന്‍ വിട്ടുപോകുന്നതുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. തലസ്ഥാനത്തെ 33 ബറോകളെ പ്രതിനിധാനം ചെയ്യുന്ന ലണ്ടന്‍ കൗണ്‍സില്‍സ് പറയുന്നത്, 2030 ഓടെ സെക്കന്‍ഡറി സ്‌കൂളിലെ ഇയര്‍ 7 പ്രവേശനം 7.6 ശതമാനം കുറയും. പ്രൈമറി സ്‌കൂളുകളിലെ പ്രവേശനം 6.4 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള അപേക്ഷയില്‍ 3.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ശരാശരി 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ആഗ്രഹിച്ച സ്‌കൂള്‍ ലഭിക്കാതെ പോയി. വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ധനസഹായം കുറയുന്നതോടെ പ്രൈമറി സ്‌കൂളുകള്‍ക്ക് 15 മില്യണ്‍ പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 30 മില്യണ്‍ പൗണ്ടും നഷ്ടപ്പെടുമെന്നാണ് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നത്

 
Other News in this category

 
 




 
Close Window