Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
നഴ്‌സിനെ വളഞ്ഞിട്ട് ആക്രമിച്ചു: കുത്തേറ്റ് മെയില്‍ നഴ്‌സ ആശുപത്രിയില്‍: വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
അയര്‍ലന്‍ഡില്‍ മലയാളി നഴ്സിന് കുത്തേറ്റു. മെയില്‍ നഴ്‌സാണ് ആക്രമിക്കപ്പെട്ടത്. വംശീയാക്രമണം ആണെന്നു നിഗമനം. യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി റിപ്പോര്‍ട്ട്. രാത്രി പത്തുമണിയോടെയാണ് സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ഒരു പറ്റം കൗമാരക്കാര്‍ 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു എന്നാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ ആക്രമണം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളില്‍ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരില്‍ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന സാഹചര്യം ഒഴിവാക്കണം എന്ന നിര്‍ദേശം മലയാളികള്‍ക്കിടയില്‍ നല്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window