Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
reporter

ആറ്റിങ്ങല്‍ (തിരുവനന്തപുരം): അവനവഞ്ചേരി ശ്രുതിയില്‍ ജയകുമാര്‍-ഷംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) ലണ്ടനിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ കാണാതായിരുന്ന വിഷ്ണുവിനെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയി മടങ്ങുന്നതിനിടെയാണ് കാണാതായത്.

മൂന്ന് വര്‍ഷം മുന്‍പ് ഉപരിപഠനത്തിനായി ലണ്ടനില്‍ പോയ വിഷ്ണുവിന്റെ സഹോദരന്‍ ഗോകുല്‍ ആണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കര്‍ണാടക സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ടതിനുശേഷമാണ് വിഷ്ണുവിനെ കാണാതായത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി ഇന്ത്യ, യുകെ എംബസികള്‍ക്ക് കത്ത് നല്‍കി.

വിഷ്ണുവിന്റെ മരണത്തില്‍ നാട്ടില്‍ ദുഃഖവും ആശങ്കയും വ്യാപകമായി പ്രകടിപ്പിക്കപ്പെടുന്നു

 
Other News in this category

 
 




 
Close Window