Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്പെഷല്‍ ദര്‍ശനത്തിന് കൈക്കൂലി: വേഷംമാറിയെത്തിയ തമിഴ്നാട് മന്ത്രിയോട് ?4,000 ആവശ്യപ്പെട്ട ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ നടപടി
reporter

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്പെഷല്‍ ദര്‍ശനത്തിന്റെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ നടപടി. തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡൗമെന്റ്‌സ് വകുപ്പ് മന്ത്രി എസ്. രമേഷ് വേഷംമാറി നടത്തിയ രഹസ്യ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനും അര്‍ച്ചനയ്ക്കുമെന്ന പേരില്‍ അനധികൃതമായി പണം ഈടാക്കുന്നതായി ഭക്തരില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. തിരിച്ചറിയാതിരിക്കാനായി കറുത്ത ടീഷര്‍ട്ടും മാസ്‌കും ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. മന്ത്രിയുടെ സ്റ്റാഫ് നാല് പേര്‍ക്ക് വേഗത്തിലുള്ള ദര്‍ശനം ലഭിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ഒരാള്‍ക്ക് ?1,000 വീതം നല്‍കണമെന്ന് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ?4,000 ഗൂഗിള്‍ പേ വഴി അയച്ചുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വൈകാശി ഉത്സവ തിരക്ക് കണക്കിലെടുത്ത് പണമടച്ചുള്ള പ്രത്യേക ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമയത്താണ് പണം ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒരു പൂജാരിയെ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിലക്കുകയും രണ്ട് സുരക്ഷാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മുടി വഴിപാടുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്ന് പണം ഈടാക്കിയെന്ന ആരോപണത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്ഷേത്രങ്ങളിലെ അനധികൃത പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഭക്തര്‍ക്ക് സൗജന്യവും സുതാര്യവുമായ ദര്‍ശന സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window