Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മലപ്പുറം കോഹിനൂരില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു
reporter

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരില്‍ ദേശീയപാത 66ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടം. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. ഇവര്‍ കോഴിക്കോടുനിന്ന് തൃശൂരിലേക്കു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതം ഗുരുതരമായതിനാല്‍ കാറിലുണ്ടായിരുന്ന മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ എങ്ങനെ ഇടിച്ചുകയറിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

 
Other News in this category

 
 




 
Close Window