Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍; നേമത്തിന്റെ വികസനാവശ്യങ്ങള്‍ ചര്‍ച്ചയായി
reporter

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യങ്ങള്‍, പൊതുജന സേവനങ്ങള്‍, പ്രദേശത്തെ അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് വിവരം.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി കേരള അധ്യക്ഷനാണ് രാജീവ് ചന്ദ്രശേഖര്‍. ജനപ്രതിനിധി എന്ന നിലയില്‍ നേമത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.

 
Other News in this category

 
 




 
Close Window