Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സിന്റെ നാടന്‍ വാറ്റ് ഒറ്റക്കൊമ്പന്‍ യുകെയില്‍ ഹിറ്റ്
reporter

ലണ്ടന്‍: മലയാളിയുടെ 'നാടന്‍ വാറ്റ്' യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോര്‍ത്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി യുകെയില്‍ ആദ്യമായി നാടന്‍ വാറ്റ് സര്‍ക്കാര്‍ അനുമതിയോടെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഒറ്റക്കൊമ്പന്‍ ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും. കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ ശേഖരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ലണ്ടനില്‍ നിന്നും 50 മൈല്‍ ദൂരത്തിലുള്ള ഡോര്‍ചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നാടന്‍ മദ്യം രാജ്യാന്തര വിപണികളില്‍ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടന്‍ വാറ്റിനെ യുകെയില്‍ മാര്‍ക്കറ്റ് ചെയ്തുകൂടാ എന്ന് ബിനു മാണി ഏകദേശം 12 വര്‍ഷം മുന്‍പ് ചിന്തിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പഠനം നടത്തി യുകെ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് 8 മാസം മുന്‍പ് മദ്യനിര്‍മാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

ഫെബ്രുവരി 15 നാണ് നാടന്‍ വാറ്റ് വിപണിയില്‍ ഇറക്കും വിധം തയ്യാറായത്. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമല്ലങ്കിലും യുകെ മലയാളികള്‍ക്കിടയില്‍ പാഴ്സല്‍ രൂപത്തില്‍ ഒറ്റക്കൊമ്പന്‍ എത്തി തുടങ്ങി. 700 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാര്‍ക്ക് രണ്ട് കുപ്പി വീതമാണ് ലഭിക്കുക. പാഴ്സല്‍ ചാര്‍ജായി 5.70 പൗണ്ട് പ്രത്യേകം അടയ്ക്കണം. ഒറ്റക്കൊമ്പന്റെ കസ്റ്റമര്‍ കെയര്‍ നമ്പരായ +447916336379 വഴി പാഴ്സല്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. നെല്ലിക്ക, നാട്ടിലെ പുഴുങ്ങാത്ത നെല്ല്, പശ്ചിമഘട്ടത്തില്‍ നിന്നും ശേഖരിക്കുന്ന 14 തരം സുഗന്ധദ്രവ്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഒറ്റക്കൊമ്പന്‍ വാറ്റ്. 40 ശതമാനമാണ് ഒറ്റക്കൊമ്പനില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. കുപ്പിയില്‍ 'നാടന്‍ വാറ്റ്' എന്ന് മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉള്‍പ്പടെ ഉള്ള ഭാഷകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

യുകെയില്‍ 2004 ല്‍ എത്തിയ ബിനു മാണി എന്‍എച്ച്എസിലെ ബാന്‍ഡ് 8 എ നഴ്‌സാണ്. ഒറ്റക്കൊമ്പന്‍ വിപണിയില്‍ എത്തിക്കുവാന്‍ ബിനുവിനൊപ്പം തിരുവനന്തപുരം കരമന സ്വദേശിയായ യുകെ മലയാളി ബി. അജിത്കുമാര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 65 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ജീവനക്കാരാണ് ഡെലിവറി ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ക്കായി ഇവരോടൊപ്പം ഉള്ളത്. ഭാവിയില്‍ സ്വന്തം ഡിസ്റ്റിലറി ഉള്‍പ്പടെ ധാരാളം ആളുകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന ഒരു സ്ഥാപനമായി ഒറ്റക്കൊമ്പന്‍ വളരുമെന്ന പ്രതീക്ഷയിലാണ് ബിനു മാണി.

 
Other News in this category

 
 




 
Close Window