Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
അമ്മയ്ക്ക് കുഞ്ഞിനെ മാറിനല്‍കി, സംഭവം എന്‍എച്ച്എസ് ഡോര്‍സെറ്റ് ഫൗണ്ടേഷന്റെ കീഴിലെ പൂള്‍ ആശുപത്രിയില്‍
reporter

ലണ്ടന്‍: ഡോര്‍ സെറ്റില്‍ അമ്മയ്ക്ക് മാറി കുഞ്ഞിനെ നല്‍കിയതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അവിടുത്തെ ആശുപത്രി ട്രസ്റ്റ് അറിയിച്ചു. 2023 സെപ്റ്റംബറില്‍ ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡിലാണ് എന്‍എച്ച്എസിന് ആകെ നാണക്കേട് വരുത്തിവെച്ച സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഡോര്‍സെറ്റ് എന്‍എച്ച്എസ് ഫൗണ്ടേഷന്റെ കീഴിലാണ് പൂള്‍ ഹോസ്പിറ്റല്‍.

സംഭവത്തില്‍ ട്രസ്റ്റിലെ മിഡ് വൈഫറി ഡയറക്ടര്‍ ലോ റെയ്ന്‍ ഖേദം രേഖപ്പെടുത്തി. അന്വേഷണം നടക്കുകയാണെന്നും അതിനോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റല്‍, റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റല്‍, ക്രൈസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റല്‍ എന്നീ മൂന്ന് ആശുപത്രികള്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഡോര്‍സെറ്റ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചത്.

 
Other News in this category

 
 




 
Close Window