Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവ് ഔദ്യോഗിക ജോലികള്‍ അടുത്തയാഴ്ച പുനരാരംഭിക്കും
reporter

ലണ്ടന്‍: കാന്‍സര്‍ രോഗബാധിതനായ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് അടുത്തയാഴ്ച മുതല്‍ ഔദ്യോഗിക ജോലികള്‍ പുന:രാരംഭിക്കും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഔദ്യോഗിക പരിപാടികളിലേക്ക് പൂര്‍ണമായും മടങ്ങില്ലെന്നും രഞ്ഞെടുത്ത പൊതുപരിപാടികളില്‍ രാജാവിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന സൂചനയാണ് ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് ലഭ്യമാകുന്നത്. ലണ്ടനിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലെ സന്ദര്‍ശനത്തോടെയാകും രാജാവ് വീണ്ടും പൊതുപരിപാടികളിലേക്ക് മടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വേനല്‍ക്കാലത്ത് ജപ്പാനിലെ ചക്രവര്‍ത്തിക്കും പത്‌നിക്കും ബക്കിങ്ങാം പാലസില്‍ രാജാവ് ഔദ്യോഗിക സ്വീകരണവും നല്‍കും. മറ്റുചില പൊതു പരിപാടികളും സമ്മറില്‍ ഉണ്ടാകുമെന്ന് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കുന്നില്ല. രാജാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടെത്തിയതായി ബക്കിങ്ങാം കൊട്ടാരം പറയുന്നെങ്കിലും ചികിത്സയുടെ വിശദാംങ്ങളും പുരോഗതിയും സംബന്ധിച്ച മൗനം തുടരുകയാണ്. ഈ മാസം ആദ്യം രാജാവും രാജ്ഞിയും ബക്കിങ്ങാം കൊട്ടരത്തിലെ പൂന്തോട്ടത്തില്‍ സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. രാജാവ് സ്ഥിരമായി പങ്കെടുക്കാറുള്ള സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടികളില്‍ ഇക്കുറി സാന്നിധ്യമുണ്ടാകുമോ എന്ന് വ്യക്തമല്ല. രാജാവിനു പുറമെ കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും കാന്‍സര്‍ ചികിത്സയിലാണ്.

 
Other News in this category

 
 




 
Close Window