Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
മലയാളി യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹൈദരാബാദ് സ്വദേശിക്ക് പതിനാറു വര്‍ഷത്തെ ജയില്‍ശിക്ഷ
reporter

ലണ്ടന്‍: മലയാളി യുവതിയെ ഈസ്റ്റ് ലണ്ടനിലെ റസ്റ്ററന്റില്‍ വച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ശ്രീറാം അംബര്‍ലയ്ക്കാണ് (25) ഓള്‍ഡ് ബെയ്‌ലി കോടതി ശിക്ഷ വിധിച്ചത്. 23 വയസ്സുകാരിയായ യുവതിയുമായി ശ്രീറാം പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. 2023 മാര്‍ച്ചില്‍ ആണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന്, യുവതി ഒരു മാസത്തോളം ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊലപാതക ശ്രമത്തിന് മുന്‍പ് ഇന്റര്‍നെറ്റില്‍ 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാം' എന്നും 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കും' എന്നും ശ്രീറാം അംബര്‍ല തിരഞ്ഞതായി കണ്ടെത്തി. യുവതി രണ്ട് വര്‍ഷത്തോളമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.

റസ്റ്ററന്റിലെ ഉപഭോക്താക്കളുടെ മുന്നില്‍ വച്ച് ഒന്‍പത് തവണയാണ് യുവതിയെ ശ്രീറാം കുത്തിയത്. ഇയാള്‍ രക്ഷിക്കാന്‍ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുള്‍പ്പെടെ നിരവധി മുറിവുകളേറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. 2016-ല്‍ ഹൈദരാബാദില്‍ പഠനകാലത്താണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. എന്‍ജിനീയറിങ് പഠനകാലത്ത് തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി അക്രമിക്കുകയും ചെയ്ത ശ്രീറാമുമായുള്ള പ്രണയം 2019-ല്‍ യുവതി അവസാനിപ്പിച്ചു.പിന്നീട് 2022 ഫെബ്രുവരിയില്‍ യുവതിമാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലെത്തി. ഈ സ്ഥലത്ത് എത്തിയ ശ്രീറാം യുവതിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു.

 
Other News in this category

 
 




 
Close Window