Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
UK Special
  Add your Comment comment
ഡബ്ലിനില്‍ മലയാളി നഴ്സിന് നേരെ വംശീയാക്രമണം
reporter

കാവന്‍: ഡബ്ലിനില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള കാവനില്‍ മലയാളി നഴ്സിന് നേരെ വംശീയാക്രമണം നടന്നു. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന് വയറ്റില്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പാലു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. കൗമാരക്കാര്‍ 'ഗോ ബാക്ക് ഇന്ത്യ' എന്ന് വിളിച്ചു ആക്രമിച്ചതായാണ് വിവരം. കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാവന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ വികാരം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് സംഭവം. പ്രത്യേകിച്ച് തണുപ്പ് കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും രാത്രി വൈകി തെരുവുകളില്‍ മദ്യ-മയക്കുമരുന്ന് ലഹരിയില്‍ അലഞ്ഞുതിരിയുന്ന സാഹചര്യം വര്‍ധിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട് ഇത്തരം സംഘങ്ങളിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുകളും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window