Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ വാഹന മോഷ്ടാവിനെ പിടികൂടിയത് പൊലീസ് നായ
reporter

ലണ്ടന്‍: തുടര്‍ച്ചയായി വാഹന മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രതിയെ പൊലീസ് നായ പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മെട്രോപൊളിറ്റന്‍ പൊലീസ് പങ്കുവച്ച ദൃശ്യങ്ങളില്‍ ലൂയിസ് എന്ന പ്രതി പുഴയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ഇയാളെ പൊലീസ് നായ ബൗസറാണ് പിന്തുടര്‍ന്ന് കീഴടക്കിയത്. 26 കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ലൂയിസ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഷ്ടാവാണ്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ ജനല്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടരുകയായിരുന്നു. മേല്‍ക്കൂരയിലും പൂന്തോട്ടത്തിലുമെല്ലാം പ്രതിയെ പിന്തുടര്‍ന്ന പൊലീസ്, പിന്നീട് നായ ബൗസറിനെയും വിന്യസിച്ചു.

പുഴയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ലൂയിസിനെ നായ പിന്തുടര്‍ന്നു. പൊലീസ് ഓടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ല. നിമിഷങ്ങള്‍ക്കകം ബൗസര്‍ പുഴയില്‍ വച്ച് പ്രതിയെ പിടികൂടി. നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലൂയിസിനെ കീഴടക്കുന്നതിനിടെ നായ അയാളുടെ പാന്റ്‌സും അടിവസ്ത്രവും വലിച്ച് താഴ്ത്തിയിരുന്നു. തുടര്‍ന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിലങ്ങ് അണിയിക്കുകയും പ്രതി നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുന്‍പ് പല തവണ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ലൂയിസ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

 
Other News in this category

 
 




 
Close Window