Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഫസ്റ്റ്ടൈം ബയേഴ്സിന് തിരിച്ചടികളുടെ കാലം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ കടുത്ത തിരിച്ചടികളാണ് നേരിടുന്നത്. പലിശ നിരക്കുകളുടെ ഉയര്‍ച്ചയും സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതും വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. 2025 ഏപ്രില്‍ മുതല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ 408 മില്ല്യണ്‍ പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടിവന്നു. മുന്‍ വര്‍ഷം ഇത് 101 മില്ല്യണ്‍ പൗണ്ടായിരുന്നു. റൈറ്റ്മൂവിന്റെ കണക്കുകള്‍ പ്രകാരം, ഒരു മേഖലയില്‍ നിന്നുമാത്രം ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ പകുതിയും ട്രഷറി കൈക്കലാക്കി.

125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാകുന്നത്. 2022-ല്‍ ടോറി ഗവണ്‍മെന്റ് പരിധി 250,000 പൗണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍ 2025 ഏപ്രില്‍ മുതല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 300,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്കാണ് ഡ്യൂട്ടി നല്‍കേണ്ടത്. അതിന് മുകളില്‍ 5% നികുതി ബാധകമാണ്. ഇതോടെ 400,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് 5000 പൗണ്ട് ട്രഷറിക്ക് നല്‍കേണ്ടിവരും. 2022 മുതല്‍ 2025 ഏപ്രില്‍ വരെ ഇതേ വീടിന് നികുതി ഒഴിവായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ വീടുകളില്‍ 41% മാത്രമാണ് ഈ പ്രൈസ് ബ്രാക്കറ്റില്‍ ഉള്‍പ്പെടുന്നത്.

മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ പ്രതിഫലനമായി ഫസ്റ്റ്ടൈം ബയേഴ്സ് വിപണിയില്‍ നിന്ന് പിന്മാറുമെന്ന് ഡെച്ച് ബാങ്ക് മുന്നറിയിപ്പ് നല്‍കി. 'ഇറാന്‍ സംഘര്‍ഷം ഹൗസിംഗ് വിപണിയുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്,' എന്ന് ഡെച്ച് ബാങ്ക് ചീഫ് യുകെ ഇക്കണോമിസ്റ്റ് സഞ്ജയ് രാജ പറഞ്ഞു. ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ് പ്രധാന കാരണം. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധനവിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശ നിരക്കുകളില്‍ പ്രതിഫലിക്കുകയും, വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ധിക്കുകയും ചെയ്തു. കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്‌ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ ആഘാതമായി. ലിസ് ട്രസ് അവതരിപ്പിച്ച 2022 ലെ മിനി ബജറ്റിന് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഇല്ലാതാകുന്നത് വീണ്ടും കാണുന്നത്.

 
Other News in this category

 
 




 
Close Window