Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ തെരുവിലെ സംഗീതകലാകാരനെ അഭിനന്ദിച്ച് തങ്കച്ചന്‍ വിതുര; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് താരം
reporter

ലണ്ടനിലെ തെരുവില്‍ സംഗീത പരിപാടി ആസ്വദിക്കുന്ന വീഡിയോ പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ തങ്കച്ചന്‍ വിതുര. തെരുവില്‍ അക്കോര്‍ഡിയന്‍ വായിച്ച കലാകാരനെ നേരില്‍ അഭിനന്ദിക്കുന്ന തങ്കച്ചന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലണ്ടനിലെ തെരുവില്‍ മനോഹരമായി അക്കോര്‍ഡിയന്‍ വായിക്കുന്ന കലാകാരന്റെ സമീപത്ത് ഇരുന്ന് സംഗീതം ആസ്വദിക്കുന്ന തങ്കച്ചനെ വീഡിയോയില്‍ കാണാം. കയ്യടിച്ചുകൊണ്ട് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച താരം, ഭാഷ അറിയില്ലെങ്കിലും കലാകാരന്മാരെ അഭിനന്ദിക്കേണ്ടത് ഒരു കലാകാരന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി.

''ബാക്കിയുള്ള കലാകാരന്മാരൊക്കെ പോയി. അവരെയൊന്ന് അഭിനന്ദിക്കാന്‍ പറ്റിയില്ല. ഏതൊരു കലാരൂപമായാലും നമ്മള്‍ അവരെ അഭിനന്ദിക്കണം. നാടേതായിക്കോട്ടെ, കല ഏതായിക്കോട്ടെ, ഒരു കലാരൂപം ഏത് രാജ്യത്തായാലും നമുക്ക് അറിയാവുന്ന ഭാഷയില്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കുക, 'ഗുഡ്' എന്ന് പറയുക. അതൊരു കലാകാരന്‍ ചെയ്യേണ്ട കാര്യമാണ്. അതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്. പക്ഷേ എനിക്ക് ഭാഷയൊന്നുമറിയില്ല. നന്നായിട്ട് അദ്ദേഹം പ്ലേ ചെയ്തു,'' എന്ന് തങ്കച്ചന്‍ വീഡിയോയില്‍ പറഞ്ഞു. മിമിക്രിയിലൂടെ വേദിയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ കലാകാരനാണ് തങ്കച്ചന്‍ വിതുര. അദ്ദേഹം സ്വയം രചിച്ച് പാടിയ 'മറിയേടമ്മേടെ ആട്ടിന്‍കുട്ടി' എന്ന കോമഡി ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. പരിപാടിയുടെ ഭാഗമായി ലണ്ടനിലെത്തിയ താരം അവിടെ നിന്നുള്ള അനുഭവങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window