Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
സിനിമ
  10-02-2026
നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
പുതിയ ചിത്രമായ 'മസ്തിഷ്‌ക മരണ'ത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി പോകുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത്.
സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി യാത്ര ചെയ്യവേ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ് വന്ന് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താരവും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും താന്‍ സുരക്ഷിതനാണെന്ന് സിനിമാ പ്രൊമോഷനിടെ നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മസ്തിഷ്‌ക മരണം'. അജിത്
Full Story
  09-02-2026
ബിജു മേനോന്‍ വന്നില്ല; 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍
സിനിമാ നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമയുടെ പ്രൊമോഷന് നടന്‍ ബിജു മേനോന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 'ചാനലില്‍' നിന്നും കിട്ടാനുള്ള തുകയാണ് നഷ്ടമായത് എന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സംവിധായകന്‍ കൂടിയായ നിര്‍മാതാവിന്റെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത ബിജു മേനോന്‍, അതിനു ശേഷം അഭിനയിച്ച സംവിധായകന്‍ ജീത്തു ജോസഫിന്റെ സിനിമയ്ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
'പ്രൊമോഷന്‍ എന്നത് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമാണ്. അത് പാലിക്കപ്പെടാതെ പോകുമ്പോള്‍, വേതനവ്യവസ്ഥയില്‍ കാട്ടുന്ന കര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു
Full Story
  09-02-2026
സിനിമാ ഷൂട്ടിങ് ഒരു ദിവസം 12 മണിക്കൂര്‍ മാത്രം: ഫെഫ്കയും നിര്‍മ്മാതാക്കളും കരാര്‍
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക (FEFKA). സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു. ഇതുവഴി മലയാള സിനിമയുടെ ചിത്രീകരണ സമയം ഇനി 12 മണിക്കൂര്‍ മാത്രം. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
ഫെഫ്കയുടെ പ്രഖ്യാപിത ലക്ഷ്യം അംഗീകരിച്ച് കരാറില്‍ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചു.
സിനിമാ നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 16 മണിക്കൂര്‍ ജോലിയില്‍ നിന്നും 12 മണിക്കൂര്‍ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇന്‍ഡസ്ട്രികളില്‍ 12 മണിക്കൂര്‍ കോള്‍ ഷീറ്റ് മാത്രമാണ്
Full Story
  04-02-2026
മിഹിരാ ഹിറ്റായി: സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം
യൂട്യൂബില്‍ തരംഗമായി മാറുകയാണ് 'മിഹിരാ'. സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം. ആധുനിക മനുഷ്യന്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ ആല്‍ബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നന്ദു കര്‍ത്തയും, വരികള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.
Watch Video Song: -



നന്ദു കര്‍ത്തയുടെ മ്യൂസിക് പ്രൊഡക്ഷനില്‍ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങള്‍ വായിച്ച ആര്‍ട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു
Full Story
  03-02-2026
പള്ളിച്ചട്ടമ്പിയായി ടോവിനോ: മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമ
1957, 1958 കാലഘട്ടങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി' . ടൊവിനോ തോമസിനെ നായകനാക്കി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 130ഓളം ദിവസങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയായി.
കാഞ്ഞാര്‍ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂര്‍, ചാലക്കുടി, ഒഗനക്കല്‍, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസേര്‍സ് - തന്‍സീര്‍ സലാം, മേഘ ശ്യാം. സമീപകാല മലയാള സിനിമയില്‍ വലിയ ബഡ്ജറ്റില്‍
Full Story
  26-01-2026
മമ്മൂട്ടിയുടെ പേട്രിയറ്റ്: മോഹന്‍ലാലിന്റെ L367: രണ്ടു വമ്പന്‍ പടങ്ങള്‍ ഒരുങ്ങുന്നു
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ''മേപ്പടിയാന്‍'' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് വിഷ്ണു മോഹന്‍.
അതേസമയം,
മലയാളത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന ചിത്രം 'പേട്രിയറ്റ്' ന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍
Full Story
  25-01-2026
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടന്‍ മമ്മൂട്ടിയെയും പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് പി. നാരായണന്‍ എന്നിവര്‍ക്ക് പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അഞ്ച് പേര്‍ക്ക് ലഭിച്ചതില്‍ മൂന്ന് പേരും മലയാളികളാണ്. ചലച്ചിത്ര താരം ധര്‍മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോന്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ എന്നിവര്‍ക്ക് പത്മശ്രീ
Full Story
  23-01-2026
'പ്രകമ്പന'ത്തിലെ ഹനാന്‍ ഷാ പാടിയ ''വയോജന സോമ്പി'' എന്ന ഗാനം റിലീസ് ചെയ്തു.
ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ 'പ്രകമ്പന'ത്തിലെ ഹനാന്‍ ഷാ പാടിയ ''വയോജന സോമ്പി'' എന്ന ഗാനം റിലീസ് ചെയ്തു.
Watch Video: -


സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിബിന്‍ അശോകാണ്. ജനുവരി 30ന് തിയേറ്ററുകളില്‍ എത്തുന്ന പ്രകമ്പനം യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് . നേരത്തെ പുറത്തിറങ്ങിയ ടീസര്‍ നല്‍കിയ സൂചന പോലെ തന്നെ, ഹാസ്യവും ഹൊററും ചേര്‍ന്ന വ്യത്യസ്തമായ അനുഭവമായിരിക്കും 'പ്രകമ്പനം' പ്രേക്ഷകര്‍ക്ക് നല്‍കുക.

നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍
Full Story
[13][14][15][16][17]
 
-->




 
Close Window