പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
Text By: UK Malayalam Pathram
തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താന്‍് നില്‍ക്കെയാണ് അണിയറക്കാര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്.
Watch Video Trailer: -
ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ദി റൈഡില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ?ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരും നിര്‍മ്മാതാക്കളാണ്. ഇവര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും.
നേരത്തെ പുറത്തിറങ്ങിയ ടീസറിനും വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. പ്രശസ്ത താരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ദി റൈഡില്‍ വിജേന്ദര്‍ സിം?ഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റീന ഒബ്‌റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍- ശശി ദുബൈ, ഛായാ?ഗ്രഹണം- ബാബ തസാദുഖ് ഹുസൈന്‍. കിഷ്‌കിന്ദകാണ്ഡത്തിലൂടെ ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍- ഒക്ടോബര്‍ സ്‌ക്കൈ പിക്‌ച്ചേഴ്‌സ്, കലാസംവിധാനം- കിഷോര്‍ കുമാര്‍, സം?ഗീതം- നിതീഷ് രാംഭദ്രന്‍, കോസ്റ്റ്യും- മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്‌റ്റേഷന്‍- രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിം?ഗ്- ഡാന്‍ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ആക്ഷന്‍- ജാവേദ് കരീം, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിം?ഗ് പ്രൊഡ്യൂസര്‍- അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍.