സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മേനേ പ്യാര്‍ കിയ' ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി,മിദൂട്ടി,അര്‍ജ്യോ, ജഗദീഷ്ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'മുറ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. 'സ്റ്റാര്‍' എന്ന തമിഴ് ചിത്രത്തിലെ നായികയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെ ഏറേ ശ്രദ്ധേയയുമായ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍
മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ അരൂക്കുറ്റിയും ട്രഷററായി സജിന്‍ ലാലും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ആലുങ്കല്‍, പികെ ബാബുരാജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എന്‍ എം ബാദുഷ, ഉത്പല്‍ വി നായനാര്‍, സോണി സായ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഷിബു ചക്രവര്‍ത്തി, എം പത്മകുമാര്‍, മധുപാല്‍, ലാല്‍ ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്, വേണു ബി നായര്‍, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, എല്‍ ഭൂമിനാഥന്‍, അപര്‍ണ്ണ രാജീവ്, ജിസ്സണ്‍ പോള്‍, എ എസ് ദിനേശ്, അഞ്ജു അഷ്‌റഫ്, തുടങ്ങിയവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. എറണാകുളം ''മാക്ട'' ജോണ്‍ പോള്‍ ഹാളില്‍ വെച്ച് റിട്ടേണിംഗ്
ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുന്‍ പെഴ്‌സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. നടിയില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്.
2022 മേയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വേദിക
ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇന്ന് ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരി?ഗണിക്കുമ്പോള് അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് എന്‍.ന?ഗരേഷ് സിനിമയുടെ നിര്‍മാതാക്കളെ അറിയിച്ചു. സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേരത്ത് സിനിമയുടെ പേര് 'വി.ജാനകി' എന്നോ 'ജാനകി വി.' എന്നോ ആക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത്
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ 'മാരീസന്‍' ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപനം. വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സിനിമയാണിത്.
ചിത്രത്തില്‍ നിന്നുള്ള ഒരു പ്രത്യേക സ്റ്റില്‍ പുറത്ത് വിട്ടതോടെയാണ് ഈ വലിയ പ്രഖ്യാപനം ഉണ്ടായത്. ഇത് ആരാധകരിലും സിനിമാപ്രേമികളിലും പുതിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'മാരീസന്‍' ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലര്‍ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ വി. കൃഷ്ണമൂര്‍ത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ
സുരേഷ് ഗോപി (Suresh Gopi) നായകനായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് (Janaki v/s State of Kerala) പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകള്‍. തിങ്കളാഴ്ച്ച CBFCയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ധര്‍ണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാര്‍ഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി ഉടന്‍ ഹൈക്കോടതി പരിഗണിക്കും.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കണ്ട റിവൈസിങ് കമ്മിറ്റി ഇതുവരെയും രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ
രാജേഷ് മാധവന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. കോമഡി എന്റെര്‍റ്റൈനെര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടന്മാരുടെ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം തന്നെയാണ് വലിയ പ്രത്യേകത.
Watch Trailer: -
വിനീത് അവതരിപ്പിക്കുന്നത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവാഗതനായ ദേവദത്ത് ഷാജി. മണ്മറഞ്ഞ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസാണ്
ചികിട്ട് എന്ന ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സണ്‍ ടീവീയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തില്‍ കൂലിയിലെ വീഡിയോ ഗാനത്തിന്റെ വളരെ കുറച്ചു രംഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Watch Video: -
വീഡിയോ ഗാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍, സാന്‍ഡി മാസ്റ്റര്‍ (ഡാന്‍സ് മാസ്റ്റര്‍), ടി രാജേന്ദ്രന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് 6 മാസത്തിന് ശേഷമാണ് മുഴുനീള ഗാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാനരംഗത്തില്‍ മൂവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നുണ്ട്.
അനിരുദ്ധിനൊപ്പം ടി രാജേന്ദ്രനും ഗാനത്തിലെ ഒരു പ്രധാന