Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
സിനിമ
  Add your Comment comment
സ്റ്റീഫന്‍ ദേവസി ഒരുക്കുന്ന മനോഹരമായ ക്രിസ്മസ് ഗാനവുമായി എത്തുന്നു 'ആഘോഷം'
Text By: UK Malayalam Pathram
ക്രിസ്മസ് കരോള്‍ ദിനങ്ങള്‍ക്ക് ആഘോഷമേകാന്‍ സ്റ്റീഫന്‍ ദേവസ്സി സംഗീതം നല്‍കിയ 'ആഘോഷം' സിനിമയുടെ കരോള്‍ ഗാനം പുറത്തിറങ്ങി.. 'ബത്‌ലഹേമിലെതൂമഞ്ഞ് രാത്രിയില്‍ 'എന്ന് തുടങ്ങുന്ന ഗാനത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ഡോ: ലിസി.കെ. ഫെര്‍ണാണ്ടസ് ആണ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്‌കാരമാണ്.സ്റ്റീഫന്‍ ദേവസ്സിയുടെ തനത് ശൈലിയില്‍ ക്ലാസിക്കല്‍ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രൌഡഗംഭീര ചടങ്ങില്‍ വച്ചാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. സിനിമയിലെ അഭിനേതാക്കളും സിനിമാരംഗത്തെ മറ്റു പ്രഗല്‍ഭരും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
Watch Song video; -



'ഗുമസ്തന്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആഘോഷം'. ചിത്രത്തിന്റെ കഥ ഡോ :ലിസി കെ.ഫെര്‍ണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും അമല്‍ കെ ജോബി ആണ്. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡില്‍ 'Life is all about celebration ' എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ : ലിസി കെ ഫെര്‍ണാണ്ടസ്, ഡോ : പ്രിന്‍സ് പ്രോസി ഓസ്ട്രിയയും ടീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'സ്വര്‍ഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി. എന്‍. ഗ്ലോബല്‍ മൂവീസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'.ക്യാമ്പസിന്റെ കഥ പറയുന്ന, ക്യാമ്പസിന്റെ ആഘോഷവും മത്സരവും, പ്രണയവും എല്ലാം ചേര്‍ന്ന ഒരു പക്കാ ക്യാമ്പസ് ചിത്രമായിരിക്കും 'ആഘോഷം'.

ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേന്‍ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു.പവി കെയര്‍ ടേക്കറി ലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക. വിജയരാഘവന്‍, ധ്യാന്‍ ശ്രീനിവാസന്‍, ജയ്‌സ് ജോസ്,ജോണി ആന്റണി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, , ബോബി കുര്യന്‍, ഷാജു ശ്രീധര്‍, മഖ്ബൂല്‍ സല്‍മാന്‍, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദര്‍ശന്‍, റുഷിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ലിസ്സി കെ ഫെര്‍ണാണ്ടസ്, വിജയ് നെല്ലിസ്, നാസര്‍ ലത്തീഫ്, ഡിനി ഡാനിയേല്‍,ടൈറ്റസ് ജോണ്‍, ജോയ് ജോണ്‍ ആന്റണി,അഞ്ജലി ജോസഫ്, ജെന്‍സ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫന്‍ ദേവസ്സിയും, ഗൗതം വിന്‍സെന്റും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്.

വരികള്‍ എഴുതിയത് ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ.ഡോ : ലിസി കെ. ഫെര്‍ണാണ്ടസ്, സോണി മോഹന്‍. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ് കെ ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍ ടൈറ്റസ് ജോണ്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. കലാസംവിധാനം രജീഷ് കെ സൂര്യ. മേക്കപ്പ് മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈന്‍ ബബിഷ കെ രാജേന്ദ്രന്‍. കൊറിയോഗ്രാഫേഴ്‌സ് സനോജ് ഡെല്‍ഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് ജയ്‌സണ്‍ ഫോട്ടോലാന്റ്. പ്രധാനമായും പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ആഘോഷം' തിയറ്ററുകളിലും ആഘോഷമാകാന്‍ ഉടന്‍ എത്തും.
 
Other News in this category

 
 




 
Close Window