Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
സിനിമ
  16-02-2026
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ യുട്യൂബ് ചാനലുകാര്‍: വിങ്ങലോടെ മിനിസ്‌ക്രീന്‍ താരം രേഖാ രതീഷ്
ഒരുകൂട്ടം യൂട്യൂബ് ചാനലുകള്‍ തന്നെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നും വെളിപ്പെടുത്തി പ്രമുഖ മിനിസ്‌ക്രീന്‍ താരം രേഖാ രതീഷ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പരാതി നല്‍കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ ദുരവസ്ഥ തുറന്നുപറഞ്ഞത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് രേഖ പറയുന്നു. മോശം തംബ്‌നയിലുകളും ക്യാപ്ഷനുകളും നല്‍കി വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തന്നെ വലിയ മാനസിക സമ്മര്‍ദത്തിലാക്കുന്നു. തൊഴിലില്ലാതെ കഴിഞ്ഞ എട്ടു മാസമായി ഫ്ളാറ്റില്‍ കഴിയുന്ന താന്‍ മകനുവേണ്ടി ജീവിക്കാന്‍ ശ്രമിക്കുകയാണെന്നും,
Full Story
  15-02-2026
അമ്മ അംഗങ്ങള്‍ കുടുംബ സംഗമം നടത്തി
മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അമ്മയുടെ പ്രസിഡന്റ് ശ്രീമതി ശ്വേത മേനോന്‍ അധ്യക്ഷ ആയിരുന്നു. ജനറല്‍ സെക്രട്ടറി ശ്രീമതി കുക്കൂ പരമേശ്വരന്‍ സ്വാഗതം ആശംസിച്ചു.

ശ്രീ മോഹന്‍ലാല്‍ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ തന്നെ മുതിര്‍ന്ന അഭിനേതാവ് ശ്രീ. ടി ജി രവിയെ ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു. ദാദാ സഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ ശ്രീ മോഹന്‍ ലാലിനെയും, പദ്മഭൂഷന്‍ ജേതാവ് ശ്രീ മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തില്‍ ആദരിച്ചു.

ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച
Full Story
  14-02-2026
വാഴത്തോട്ടത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ജോര്‍ജുകുട്ടി: ദൃശ്യം 3ന്റെ ത്രില്‍ വര്‍ധിപ്പിക്കുന്ന ഫോട്ടോ
വാഴകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ജോര്‍ജുകുട്ടി. കൈലിമുണ്ടും ഷര്‍ട്ടും വേഷം. ഒരു സാധാരണക്കാരന്റെ രൂപം. മനസില്‍ സംഘര്‍ഷങ്ങള്‍ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത മോഹന്‍ലാല്‍ കഥാപാത്രം ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കോടെ 'ദൃശ്യം 3' പുതിയ പോസ്റ്റര്‍ എത്തി. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു.
'ദൃശ്യം 3' ഇതിനകം പ്രീ-ബിസിനസില്‍ 350 കോടി രൂപ നേടിയിട്ടുണ്ടെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് (രജപുത്ര രഞ്ജിത്ത്) വെളിപ്പെടുത്തിയിരുന്നു. ഒരു മലയാള സിനിമ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബിസിനസാണിത്. നിര്‍മ്മാണത്തിലിരിക്കെ ഒരു ഇന്ത്യന്‍ പ്രാദേശിക ഭാഷാ
Full Story
  10-02-2026
നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
പുതിയ ചിത്രമായ 'മസ്തിഷ്‌ക മരണ'ത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി പോകുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത്.
സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി യാത്ര ചെയ്യവേ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ് വന്ന് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താരവും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും താന്‍ സുരക്ഷിതനാണെന്ന് സിനിമാ പ്രൊമോഷനിടെ നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മസ്തിഷ്‌ക മരണം'. അജിത്
Full Story
  09-02-2026
ബിജു മേനോന്‍ വന്നില്ല; 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍
സിനിമാ നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമയുടെ പ്രൊമോഷന് നടന്‍ ബിജു മേനോന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 'ചാനലില്‍' നിന്നും കിട്ടാനുള്ള തുകയാണ് നഷ്ടമായത് എന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സംവിധായകന്‍ കൂടിയായ നിര്‍മാതാവിന്റെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത ബിജു മേനോന്‍, അതിനു ശേഷം അഭിനയിച്ച സംവിധായകന്‍ ജീത്തു ജോസഫിന്റെ സിനിമയ്ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
'പ്രൊമോഷന്‍ എന്നത് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമാണ്. അത് പാലിക്കപ്പെടാതെ പോകുമ്പോള്‍, വേതനവ്യവസ്ഥയില്‍ കാട്ടുന്ന കര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു
Full Story
  09-02-2026
സിനിമാ ഷൂട്ടിങ് ഒരു ദിവസം 12 മണിക്കൂര്‍ മാത്രം: ഫെഫ്കയും നിര്‍മ്മാതാക്കളും കരാര്‍
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക (FEFKA). സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു. ഇതുവഴി മലയാള സിനിമയുടെ ചിത്രീകരണ സമയം ഇനി 12 മണിക്കൂര്‍ മാത്രം. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
ഫെഫ്കയുടെ പ്രഖ്യാപിത ലക്ഷ്യം അംഗീകരിച്ച് കരാറില്‍ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചു.
സിനിമാ നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 16 മണിക്കൂര്‍ ജോലിയില്‍ നിന്നും 12 മണിക്കൂര്‍ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇന്‍ഡസ്ട്രികളില്‍ 12 മണിക്കൂര്‍ കോള്‍ ഷീറ്റ് മാത്രമാണ്
Full Story
  04-02-2026
മിഹിരാ ഹിറ്റായി: സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം
യൂട്യൂബില്‍ തരംഗമായി മാറുകയാണ് 'മിഹിരാ'. സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം. ആധുനിക മനുഷ്യന്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ ആല്‍ബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നന്ദു കര്‍ത്തയും, വരികള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.
Watch Video Song: -



നന്ദു കര്‍ത്തയുടെ മ്യൂസിക് പ്രൊഡക്ഷനില്‍ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങള്‍ വായിച്ച ആര്‍ട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു
Full Story
  03-02-2026
പള്ളിച്ചട്ടമ്പിയായി ടോവിനോ: മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമ
1957, 1958 കാലഘട്ടങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി' . ടൊവിനോ തോമസിനെ നായകനാക്കി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 130ഓളം ദിവസങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയായി.
കാഞ്ഞാര്‍ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂര്‍, ചാലക്കുടി, ഒഗനക്കല്‍, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസേര്‍സ് - തന്‍സീര്‍ സലാം, മേഘ ശ്യാം. സമീപകാല മലയാള സിനിമയില്‍ വലിയ ബഡ്ജറ്റില്‍
Full Story
[12][13][14][15][16]
 
-->




 
Close Window