|
തമിഴ്‌നാട്ടിലെ അതിപ്രശസ്തമായ എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണന്‍ എന്ന ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 86 വയസായിരുന്നു. 1939 ല്‍ ജനിച്ച അദ്ദേഹം, സഹോദരന്‍ എം. ബാലസുബ്രഹ്‌മണ്യനൊപ്പം പിതാവ് എ.വി. മെയ്യപ്പന്റെ ചുമതല ഏറ്റെടുത്തു. 1950 കളുടെ അവസാനം മുതല്‍ ശരവണന്‍ ചലച്ചിത്രനിര്‍മ്മാണ രംഗത്ത് സജീവമാണ്.
പിതാവിനെപ്പോലെ, 1980 മുതല്‍ 2000ങ്ങളുടെ അവസാനം വരെ തമിഴ് സിനിമയിലെ നിരവധി ശ്രദ്ധേയ ഹിറ്റുകളുടെ ഭാഗമായിരുന്നു എം. ശരവണന്‍. നാനും ഒരു പെണ്‍ (1963), സംസാരം അത് മിന്‍സാരം (1986), മിന്‍സാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരന്‍ (2009), അയന്‍ (2009) എന്നിവ അദ്ദേഹത്തിന്റെ നിര്‍മാണങ്ങളില്‍ ചിലതാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ സ്വാധീനിക്കുകയും ചലച്ചിത്ര ലോകമെമ്പാടും അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിക്കൊടുക്കുകയും ചെയ്തു. |