സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക് കണ്ണന്‍ ശ്രീ ഈണം പകര്‍ന്ന് നിഫ ജഹാന്‍, ജോബി തോമസ് എന്നിവര്‍ ആലപിച്ച 'നീയറിഞ്ഞോ രാക്കിളി' എന്ന ഗാനമാണ് റിലീസായത്.
Watch Video: -
നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രഞ്ജി പണിക്കര്‍,ഷൈനി സാറ,മനോജ് ഗോവിന്ദന്‍,ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുമായാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.
ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട്
മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം ട്രൈജെമിനല്‍ ന്യൂറാള്‍ജിയ രോഗം മറികടന്ന് സല്‍മാന്‍ ഖാന്‍. രോഗത്തെ അതിജീവിച്ചതിന്റെ കഥ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തുറന്നുപറഞ്ഞു. ഒരു ഓംലെറ്റ് പോലും ചവയ്ക്കാന്‍ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കഴിക്കാതെ വേദന സഹിക്കാനാവാതെ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കി നേരിട്ട് അത്താഴം കഴിക്കേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ പല്ലിന്റെ പ്രശ്‌നമാണെന്ന് ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ പിന്നീട് വെള്ളം കുടിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായപ്പോഴാണ് ഇത് ട്രൈജെമിനല്‍ നാഡിയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണെന്ന് മനസ്സിലായത്. രോഗത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ഗാമ നൈഫ് സര്‍ജറിക്ക് വിധേയനായി. അനുഭവിച്ച കഠിനമായ
യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന'അവിഹിതം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.
'നോട്ട് ജസ്റ്റ് എ മാന്‍സ് റൈറ്റ്' എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
Watch Video: -
E4 എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്‍,
71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഏറ്റുവാങ്ങി.
മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരും മികച്ച നടിയായ റാണി മുഖര്‍ജിയും അവാര്‍ഡുകള്‍ സ്വീകരിച്ചു.
71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് മോഹന്‍ലാല്‍ പുരസ്‌കാരം സ്വീകരിച്ചത്. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹന്‍ലാലിനെ വേദിയില്‍ അഭിനന്ദിച്ചു. താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വളരെ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 'മലയാള സിനിമയെ പ്രതിനിധീകരിച്ച്, ഈ ദേശീയ ബഹുമതിക്ക് അര്‍ഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്ത് നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വ്യക്തിയും ആയതില്‍ ഞാന്‍ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എനിക്ക് മാത്രമുള്ളതല്ല. ഇത് മുഴുവന്‍ മലയാള സിനിമാ
ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം - 3 എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാന്‍ കഴിഞ്ഞതിന്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും, തിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂരും പറഞ്ഞു.
സെറ്റിലെത്തിയ മോഹന്‍ലാലിനെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകന്‍ ജീത്തു ജോസഫും പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. മോഹന്‍ലാല്‍ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരും
ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ കമല്‍ഹാസന്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പങ്കിട്ടു. തമിഴ് സിനിമാ നടന്മാരായ രജനീകാന്തും കമല്‍ഹാസനും വീണ്ടും സ്‌ക്രീനില്‍ കൈകോര്‍ക്കുന്നു. രജനീകാന്തിനൊപ്പം ഒരു സിനിമ ആരാധകര്‍ക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, കമല്‍ പറഞ്ഞതിങ്ങനെ, ''ഇതൊരു അത്ഭുതകരമായ സംഭവം ആണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നല്ലതാണ്. അവര്‍ സന്തുഷ്ടരാണെങ്കില്‍, ഇത് ഇഷ്ടപ്പെടും. അല്ലെങ്കില്‍, ഞങ്ങള്‍ ശ്രമം തുടരും. ഇത് വളരെക്കാലമായി വരാനിരുന്നതാണ്. അവര്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബിസ്‌ക്കറ്റ് നല്‍കിയതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. പക്ഷേ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാല്‍ ഞങ്ങള്‍ക്ക്