കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ''തിയേറ്റര്‍''. സജിന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ് ഈ ചിത്രം. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിര്‍വ്വഹിക്കുന്നു.
സഹനിര്‍മ്മാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന് ബാലകൃഷ്ണന്, മേഘ രാജന്, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്,
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ സൗബിന് ഷാഹിറിന്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സൗബിന് വിചാരണ കോടതിയെ സമീപിച്ചത്. പരാതിക്കാരനും പ്രോസിക്യൂഷനും ആവശ്യത്തെ എതിര്‍ത്തിരുന്നു.
കേസിലെ പ്രധാന സാക്ഷികള്‍ വിദേശത്തുണ്ടെന്നും ഇവരെ സൗബിന് സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ്
മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്നു. വലിയ മുതല്‍മുടക്കില്‍, 50 കോടിയോളം രൂപ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.
വലിയ കൗതുകങ്ങളാണ് ചിത്രത്തിന്റെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നണിയറപ്രവര്‍ത്തകര്‍. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിനുണ്ട്. പലപല ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. 2026 മാര്‍ച്ച് 19ന് റിലീസ് തിയതി പ്രഖ്യാപിച്ചു
ഡൈ ഹാര്‍ഡ്, ദി സിക്സ്ത് സെന്‍സ്, പള്‍പ്പ് ഫിക്ഷന്‍, അണ്‍ബ്രെക്കബിള്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേക്ഷകരുടെ പ്രിയം സമ്പാദിച്ച ഹോളിവുഡ് ആക്ഷന്‍ ഹീറോ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷിയും ഓര്‍മ്മശക്തിയും നഷ്ട്ടപ്പെട്ട എന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഡിമെന്‍ഷ്യ ബാധിതനായിരുന്ന ബ്രൂസ് വില്ലിസിനെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ വീട്ടില്‍ നിന്നും സ്പെഷ്യല്‍ കെയര്‍ ഹോമിലേക്ക് മാറ്റി.
നടന്റെ നില മെച്ചപ്പെടും വരെ അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റേണ്ടി വന്നു എന്ന് ബ്രൂസ് വില്ലിസിന്റെ ഭാര്യയും നടിയുമായ എമ്മ ഹെമിങാണ് വെളിപ്പെടുത്തിയത്. 2023 ഫെബ്രുവരിയിലാണ് 70 കാരനായ താരത്തിന് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് പതിയെ പെരുമാറ്റ വൈകല്യത്തിലേയ്ക്കും, സംസാര
അല്‍ത്താഫ് സലീമും അനാര്‍ക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ് ' എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര് വീഡിയോയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
Watch Trailer: -
ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയ്ലര് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ട്രെയ്ലര് പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
സോഷ്യല്‍ മീഡിയ താരമായ
സംവിധായകന് രാഹുല്‍ സദാശിവന് തന്നെ തിരക്കഥ രചിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
Watch Video:
വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. വൈ നോട്ട് സ്റ്റുഡിയോസും നിര്‍മാണ പങ്കാളിത്തം വഹിക്കുന്നു.
'ക്രോധത്തിന്റെ ദിനം' എന്ന അര്‍ഥം വരുന്ന 'ദ ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില്‍
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വം എന്ന സിനിമ ഓണത്തിന് റിലീസാകും. ഇരുപത്തെട്ടാം തീയതി ഇറങ്ങുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
Watch Video Trailer:
1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് സമീപകാലത്ത് കാണാത്ത ഒരു മോഹന്‍ലാലിനെ കാണാം. ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്ടെയ്നര് ആയിരിക്കുമെന്നും ട്രെയ്ലര് സൂചിപ്പിക്കുന്നു. ടി പി സോനു എന്ന നവാഗതന് തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി.
അഖില്‍ സത്യന്റേതാണു കഥ.
ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന് പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ