പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്.
'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തില് ഇതിന്റെ പ്രഖ്യാപനം ഉണ്ടായി.
ക്രാന്തി കുമാര്‍ സി.എച്ച്. സംവിധാനം ചെയ്യുന്ന ചിത്രം, വീര്‍ റെഡ്ഡി എം. നിര്‍മിക്കും. പാന്‍ ഇന്ത്യന്‍ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍, പ്രധാനമന്ത്രി മോദിയുടെ 'ബാല്യം മുതല്‍ രാഷ്ട്രനേതാവാകുന്നതുവരെയുള്ള' യാത്രയാണ് ഈ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെന്‍ മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
'അദ്ദേഹത്തിന്റെ
തമിഴ് ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'സിംഗ് സോങ്' തിയറ്ററുകളിലേക്ക്. യോഗിബാബുവിനൊപ്പം കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് മൂവീസിന്റെ ബാനറില്‍ വെട്രിസെല്‍വി അവതരിപ്പിച്ച് എം.എ വെട്രിവേല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 19ന് തീയേറ്ററുകളില്‍ എത്തും.
സന്‍ഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ കാതല്‍ സുകുമാര്‍, ശങ്കര്‍ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുണ്‍, സുമതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഉത്തരകൊറിയന്‍ ഭരണാധികാരിയായ സിംഗ് സോങ് ഒരിക്കല്‍ ഇന്ത്യയില്‍ എത്തി ഇവിടെ ഭരണം
ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്.
Watch Trailer: -
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇമോഷണല്‍ രംഗങ്ങളിലൂടേയും
കമല്‍ ഹാസന്റെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷന്‍ കോറിയോഗ്രഫേഴ്സായ അന്‍പറിവ് മാസ്റ്റേഴ്സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാര്‍, RDX തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ അന്‍പറിവ് സംവിധായകരായി ഉലകനായകന് കമല്‍ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോള്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.
സുഹൃത്തായ ദിലീഷ് നായര്‍ക്കൊപ്പം സാള്‍ട്ട് & പെപ്പര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരന് ഇതിനകം ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ
മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികള്‍ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തില്‍ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിന്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്.
1998-ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഹൗ ഓള്‍ഡ് ആര് യൂ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ആ തിരിച്ചു വരവ് പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രണ്ടാം വരവില്‍ പഴയതിനേക്കാള്‍ കരുത്തുള്ള കഥാപാത്രങ്ങളായി അവര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.
മഞ്ജു വാര്യര്‍ 1979 സെപ്റ്റംബര്‍ 10-ന് തമിഴ്നാട്ടിലെ
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും കൂടുതല്‍ പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പരിഷ്കാരങ്ങള്‍ വേണമെന്ന് ശ്വേതാ മേനോന്. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം എത്ര സ്ത്രീകള്‍ ആശങ്കകള്‍ ഉന്നയിക്കാന്‍ മടിക്കുന്നുവെന്ന് ശ്വേത പറഞ്ഞു.
ഗര്‍ഭകാലത്ത് ജോലി ചെയ്തതിനെക്കുറിച്ച് സ്വന്തം അനുഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് ശ്വേത സംസാരിച്ചു. ''ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ നാല് സിനിമകള്‍ ചെയ്തു. അതിരാവിലെയുള്ള ചിത്രീകരണങ്ങളില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാന്‍ സംവിധായകരോട് പറഞ്ഞു, അവര്‍ അത് മനസ്സിലാക്കി,'' അവര്‍ പറഞ്ഞു.
'മിക്ക പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ കഴിയും, പക്ഷേ ആളുകള്‍ പലപ്പോഴും അത് ഒഴിവാക്കാറുണ്ട്. ഞാന്‍ അമ്മയുടെ ആദ്യ വനിതാ വൈസ്
ബോളിവുഡ് താരം അക്ഷയ്കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വംഅഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് .ബാലഗോപാലിനും ജീവനക്കാര്‍ക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലന്പലത്തിലെത്തി അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചു.