'വീരവണക്കം' എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി. കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില് സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥയാണു പറയുന്നത്.
Watch Video: -
വിശാരദ് ക്രിയേഷന്സിന്റെ ബാനറില് അനില് വി. നാഗേന്ദ്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില് സമുദ്രക്കനി, ഭരത്,സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദര്ശനത്തിനെത്തും. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്, അരിസ്റ്റോ സുരേഷ്, സിദ്ധിക്,ആദര്ശ്,ഭീമന് രഘു, ഫ്രോളിക് ഫ്രാന്സിസ്, ഉല്ലാസ്
പനമ്പിള്ളി നഗറിലെ ഒരു ചായക്കടയ്ക്ക് മുമ്പില് ചായ കുടിച്ചുകൊണ്ടു നില്ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേര്ന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധാകന് പ്രിയദര്ശനാണ് സോഷ്യല് മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സംവിധായകന് പ്രിയദര്ശന്റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയില് തുടക്കമായി. കെവിഎന് പ്രൊഡക്ഷന്സ്, തേസ്പിയന് ഫിലിംസ് എന്നീ ബാനറുകളില് ഒരുങ്ങുന്ന ചിത്രത്തിന് 'ഹയ്വാന്' എന്നാണ് പേര് നല്കിയിരിക്കുന്നത്. ബോളിവുഡില് ഒട്ടേറെ ഫണ് എന്റര്ടെയ്നറുകള് ഒരുക്കിയ പ്രിയദര്ശന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ന് ത്രില്ലര് എന്നാണ് സൂചന.
ഒട്ടേറെ സിനിമകളില് ഒരുമിച്ചഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വര്ഷങ്ങള്ക്ക് ശേഷമാണ്
ഫേസ്ബുക്കില് ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലര്ക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില് മുഴുവന് മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റില് കൂട്ടിച്ചേര്ത്തു.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്മാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില് ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലര്ക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില് മുഴുവന് മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റില് കൂട്ടിച്ചേര്ത്തു.
മോഹന്ലാല് ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില് സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്ത്ത വന്നിരുന്നു.
ഫേസ്ബുക്കില് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന് പങ്കുവെച്ചത്. മലയാളികള് ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹന്ലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള് നേര്ന്ന് സോഷ്യല് മീഡിയയില് പോസ്റ്റുകള് പങ്കുവെക്കുന്നത്.
മമ്മൂട്ടിയുടെ പേഴ്സണല് അസിസ്റ്റന്റും മേക്കപ്പ് മാനുമായ എസ് ജോര്ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില് പോസ്റ്റ് ഇട്ടിട്ടുണ്ട്. ''സന്തോഷത്തില് നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില് ഞാന് നില്ക്കുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില് ശ്രീ ഗോകുലം ഗോപാലന് നിര്മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകള് ആയിരത്തിന്റെ ചിത്രീകരണം കൊച്ചിയില് ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാര്ക്കില് നടന്ന പൂജാ ചടങ്ങുകള്ക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലമാണ് ആശകള് ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തില് ജയറാം, കാളിദാസ് ജയറാം എന്നിവര്ക്ക് പുറമെ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്, ഷിന്ഷാ തുടങ്ങി നിരവധി യുവതാരങ്ങളും അണിനിരക്കുന്നു. ഒരു വടക്കന് സെല്ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള് ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള് ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്,കോ-
മമ്മൂട്ടിയെ നായകനാക്കി ജോമോന് സംവിധാനം ചെയ്ത ചിത്രം 'സാമ്രാജ്യം' വീണ്ടും തിയറ്ററുകളിലേക്ക്. 4k ഡോള്ബി അറ്റ്മോസ് പതിപ്പിലാണ് ചിത്രം റിലീസിനായി എത്തുന്നത്.സെപ്റ്റംബറില് ചിത്രം പ്രദര്ശനത്തിനെത്തും.
1990 കാലഘട്ടത്തില് വലിയ വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം. അലക്സാണ്ടര് എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില് അവതരിപ്പിച്ചത്. അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും ചിത്രം നേടുകയുണ്ടായി. സ്ലോമോഷന് ഏറ്റവും ഹൃദ്യമായ രീതിയില് അവതരിപ്പിച്ച് ചിത്രം കൂടുതല് പ്രേക്ഷക ശ്രദ്ധനേടി. ചിത്രത്തിന്റെ അവതരണഭംഗി സിനിമയെ മലയാളത്തിന് പുറത്ത് വിവിധ ദക്ഷിണേന്ത്യന് ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.
സമൂഹമാധ്യമത്തിലൂടെ ഷാരുഖ് ഖാന് തന്റെ ആരാധകന് നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമാണ് എക്സില് ആസ്ക് എസ്ആര്കെ എന്ന പേരില് നടന് ആരാധകരുമായി ഒരു സംവാദം നടത്തിയത്. പുറത്ത് നല്ല മഴയാണെന്നും അതിനാല് അടുത്ത അര മണിക്കൂര് നിങ്ങളുമായി സംസാരിക്കാം എന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് നടന് സംവാദം തുടങ്ങിയത്.
'നിങ്ങള്ക്കിപ്പോള് പ്രായമായി, മറ്റ് അഭിനേതാക്കള്ക്ക് മുന്നോട്ട് വരുന്നതിനായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചൂടെ' എന്നാണ് ഒരു ആരാധകന് താരത്തോട് ചോദിച്ചത്. ഇതിനു മറുപടിയായി' സഹോദരന്റെ ബാലിശമായ ചോദ്യങ്ങള് അവസാനിച്ചാല് നിങ്ങള്ക്ക് എന്തെങ്കിലും നല്ലത് ചോദിക്കാം. അതുവരെ നിങ്ങള് താത്ക്കാലികമായി വിരമിക്കൂ' എന്നാണ് ഷാരുഖ് പറഞ്ഞത്. നിമിഷ നേരംകൊണ്ടാണ് കിംഗ് ഖാന്റെ
താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വിജയത്തില് നന്ദി അറിയിച്ച് ശ്വേത മേനോന്. താര സംഘടനയുടെ ചരിത്രത്തില് ആദ്യമായാണ് ഒരു വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നമ്മള് നേടിയെന്നും ഹൃദയത്തിന്റെ ഭാഷയില് നന്ദിയെന്നും ശ്വേത മേനോന് പറഞ്ഞു. അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോള് ഒരു സ്ത്രീ ആയിരിക്കുന്നുവെന്നു ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
വളരെ അധികം സന്തോഷത്തിലാണെന്ന് ശ്വേത മേനോന് പറഞ്ഞു. മാറ്റങ്ങള്ക്ക് വേണ്ടി തങ്ങള് പ്രവര്ത്തിക്കുമെന്നും അത്ഭുതങ്ങള് പ്രതീക്ഷിക്കരുതെന്നും ശ്വേത പറഞ്ഞു. 159 വോട്ടുകള് നേടിയാണ് ശ്വേത അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനെയാണ് ജനറല് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 172 വോട്ടുകളോടെയാണ് ജനറല് സെക്രട്ടറി സ്ഥാനത്തേക്ക്