|
|
|
|
|
| രണ്ടര കോടി രൂപ ഇലക്ട്രിക് ബില്‍ അടച്ചില്ല: തിരുവനന്തപുരത്തുള്ള സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി |
|
വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചത്.
പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷന് ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്റര്‍ സഹായത്തോടെയാണെന്ന് കെസിഎ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തി |
|
അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്കിന് തൊട്ടു പിറകിലാണ് അദാനി.
2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്സ്മിഷന് എന്നിവയാണ് അദാനി |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടാറ്റ കമ്പനി |
|
2022 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ 75 ബ്രാന്‍ഡുകളുടെ പട്ടികയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്. ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാന്‍ഡുകളാണ് തൊട്ട് പിറകിലായി ഉള്ളത്. ടെലികോം രംഗത്തെ ശക്തമായ സാന്നിധ്യമായ ജിയോ പത്താമതാണുള്ളത്.
കഴിഞ്ഞ എട്ടു വര്‍ഷമായി ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ ബ്രാന്‍ഡായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. എന്നാല്‍ 2014 ലാണ് കാന്‍ഡര്‍ ബ്രാന്‍ഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ |
|
Full Story
|
|
|
|
|
|
|
| യുദ്ധത്തില്‍ യുക്രെയിനില്‍ നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ യൂണിവേഴ്സിറ്റികളില്‍ പഠനം തുടരാന്‍ കഴിയില്ല |
|
യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിയമം ഇന്ത്യന്‍ യൂണിവഴ്സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. |
|
Full Story
|
|
|
|
|
|
|
| എരുമേലിയില്‍ വിമാനത്താവളം: മണ്ണിന്റെ ഉറപ്പു നോക്കാന്‍ പരിശോധന: ബിഷപ്പ് യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിന് നോട്ടീസ് |
|
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേയുടെ മണ്ണിന്റെ ഉറപ്പ് പരിശോധന നടത്തുന്നതു സംബന്ധിച്ച് കലക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ അധികൃതര്‍ക്കു കത്തു നല്കി. മണ്ണ് പരിശോധനയ്ക്ക് അനുവാദം നല്‍കുന്നതായി സഭാ അധികൃതര്‍ മറുപടിയും നല്‍കിയതോടെ ഇതു സംബന്ധിച്ച തടസ്സം നീങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ മണ്ണ് പരിശോധന ആരംഭിക്കാമെന്നാണു പ്രതീക്ഷയെന്നു കലക്ടര്‍ ഡോ. പി.കെ.ജയശ്രീ പറഞ്ഞു.
മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിച്ച് കലക്ടര്‍ കത്ത് നല്‍കണം എന്ന് സഭാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 26നു കണ്‍സല്‍റ്റിങ് സ്ഥാപനമായ ലൂയി ബഗ്റിന്റെ നിര്‍ദേശപ്രകാരം മണ്ണു പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കലക്ടറുടെ കത്തു |
|
Full Story
|
|
|
|
|
|
|
| കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ഇക്കുറി 25 കോടിയാണ് സമ്മാനം: ഭാഗ്യം കടാക്ഷിച്ചാല് എത്ര രൂപ കൈയ്യില്‍ കിട്ടും? |
|
കേരള സര്‍ക്കാര്‍ ഓണം ബംപര്‍ 500 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടിക്കറ്റ് വില ഉയര്‍ത്തിയെങ്കിലും അതൊന്നും ലോട്ടറി വില്പനയ്ക്ക് തിരിച്ചടിയായില്ല. 41 ലക്ഷത്തില്‍ പരം ലോട്ടറികളാണ് ഇതിനോടകം വിറ്റ് പോയത്. ( kerala lottery onam bumper ticket price )
സെപ്റ്റംബര്‍ 18നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയില്‍ കിട്ടുകയില്ല. 15.5 കോടിയാകും കൈയില്‍ ലഭിക്കുക.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. ഏജന്റ് കമ്മീഷനായ 50,00,000 രൂപയും നികുതിയും കിഴിച്ചുള്ള തുകയാണ് ലഭിക്കുക.
സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്‍പത് പേര്‍ക്കാണ് അഞ്ച് ലക്ഷം ലഭിക്കുക. മൊത്തം 45,00,000 രൂപയില്‍ നിന്ന് ഏജന്റ് കമ്മീഷനായ 4,50,000 രൂപയും നികുതിയും കിഴിച്ചുള്ള |
|
Full Story
|
|
|
|
|
|
|
| ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം: കോഴിക്കോട് സ്വദേശി പിടിയില്‍ |
|
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 995 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം മിശ്രിതം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ( Gold in capsule form inside the body; youth was arrested ).
ദുബായില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന് നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം |
|
Full Story
|
|
|
|
|
|
|
| യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ; 31 ദിവസത്തിനിടെ കൈമാറ്റം നടന്നത് 10.72 ലക്ഷം കോടി രൂപ |
|
യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോര്‍ഡ് വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. (UPI transactions reach 657 crore in August)
ജൂലൈയില്‍ 600 കോടി കടന്നിരുന്നു. ആറ് വര്‍ഷം മുന്‍പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകള്‍ ഓഗസ്റ്റ് മാസത്തില്‍ 75 ശതമാനം വളര്‍ച്ചയും നേടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുക എന്ന നിലയിലേക്ക് വളര്‍ച്ചയെത്തിക്കുക |
|
Full Story
|
|
|
|
| |