Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു: ഒരു പവന് 39,560 രൂപ
Text by TEAM UKMALAYALAM PATHRAM
ഗ്രാമിന് 4945 രൂപയുമാണ് വില. ഇന്നലെയാണ് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി ഈ നിലയില്‍ സ്വര്‍ണവില എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ ഒന്നിന് ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നത്.

ഡിസംബര്‍ ഒന്നിന് 39,000 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4875 രൂപയുമായിരുന്നു വില. നവംബര്‍ 30ന് 38,760 രൂപയായിരുന്ന വില ഡിസംബര്‍ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വര്‍ധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബര്‍ മാസം 37,280 രൂപയില്‍ തുടങ്ങി, പകുതി പിന്നിട്ടപ്പോള്‍ 39,000 രൂപയിലെത്തി. എന്നാല്‍ മാസം അവസാനിച്ചപ്പോള്‍ 39,000ത്തിന് താഴേക്ക് സ്വര്‍ണനിരക്ക് എത്തിയിരുന്നു.

ഡിസംബര്‍ മാസത്തെ സംസ്ഥാനത്തെ സ്വര്‍ണവില (പവന്)

ഡിസംബര്‍ 1- 39,000 രൂപ
ഡിസംബര്‍ 2- 39,400 രൂപ
ഡിസംബര്‍ 3- 39,560 രൂപ
ഡിസംബര്‍ 4- 39,560 രൂപ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
 
Other News in this category

 
 




 
Close Window