|
|
|
|
|
| കീറാനാവില്ല, കത്തിക്കാന്‍ കഴിയില്ല; കള്ളനോട്ടും ഇറങ്ങില്ല: ഇന്ത്യന്‍ രൂപ ഡിജിറ്റല്‍: പരീക്ഷണം ഇന്നു മുതല്‍ |
|
ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് ഇന്ന് മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇറക്കും. ഡിജിറ്റല്‍ കറന്‍സിക്കും, പേപ്പര്‍ കറന്‍സിക്കും ഒരേ മൂല്യമായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ ഇത് പരസ്പരം കൈമാറ്റം ചെയ്യാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഇറക്കുന്നതിനാല്‍ നിയമപരമായി തന്നെ അംഗീകാരമുള്ളതാണ് ഡിജിറ്റല്‍ രൂപ. മൊത്ത വ്യാപാര വിഭാഗത്തിലായിരിക്കും ഇതിന്റെ വ്യാപാരം തുടങ്ങുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ബാങ്കുകള്‍ ഡിജിറ്റല്‍ റുപ്പീ വ്യാപാരം തുടങ്ങുന്നതില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ |
|
Full Story
|
|
|
|
|
|
|
| ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം: വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാന്‍ അനുമതി |
|
പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു. കേരളാ സ്‌മോള്‍ സ്‌കേല്‍ വൈനറി റൂള്‍സ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരംന്മ പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം |
|
Full Story
|
|
|
|
|
|
|
| ദീപാവലിയില്‍ തിളങ്ങി സ്വര്‍ണവില: വില കുത്തനെ ഉയര്‍ന്നു |
|
ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില പവന് ഒറ്റയടിക്ക് 600 രൂപ വര്‍ദ്ധിക്കുകയായിരുന്നു. നിലവില്‍ 37600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4700 രൂപയാണ് വില.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു ഇന്നലത്തെ വില. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു.
ഈ മാസത്തെ ഏറ്റവും |
|
Full Story
|
|
|
|
|
|
|
| മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി: സുരക്ഷ ശക്തമാക്കി: ഭീഷണി ഇതു രണ്ടാം തവണ |
|
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് വിളിച്ചാണ് അജ്ഞാതന്റെ ഭീഷണി.
ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്‌ലൈന്‍ നമ്പരിലേക്ക് കോള്‍ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ക്ക് നേരെയായിരുന്നു ഭീഷണി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയയാളെ ഉടന്‍ കണ്ടുപിടിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.57 ഓടെയാണ് കോള്‍ വന്നത്.
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉയര്‍ത്തുക മാത്രമല്ല, ആശുപത്രി തകര്‍ക്കുമെന്നും അജ്ഞാതന്‍ |
|
Full Story
|
|
|
|
|
|
|
| മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ലോകത്തെ ഉയര്‍ന്നു വരുന്ന താരങ്ങളുടെ പട്ടികയില്‍ |
|
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് - ലോകത്തെ ഉയര്‍ന്നുവരുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബിസിനസുകാരന്‍ അമ്രപാലി ഗാനും പട്ടികയിലുണ്ട്.
'ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിന്‍മുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സില്‍ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്,' ടൈം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു.
ആകാശ് അംബാനി, ജൂണില്‍ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയര്‍മാനായി നിയമിതനായിരുന്നു, വെറും 22 |
|
Full Story
|
|
|
|
|
|
|
| വാട്‌സ് ആപില്‍ എഡിറ്റ് ബട്ടന്‍ വരുന്നു: അയച്ച മെസേജ് തിരുത്താം; തിരുത്തിയാല്‍ എഡിറ്റഡ് എന്നു കാണിക്കും |
|
നിരവധി ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എഡിറ്റ് ബട്ടണ്‍. മെസേജ് എഡിറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്‌സാപ്പില്‍ കാണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍, എന്തെങ്കിലും പിശക് സംഭവിച്ചാല്‍ മെസേജുകള്‍ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും 'ഈ സന്ദേശം ഇല്ലാതാക്കി' എന്ന് വാട്‌സാപ്പില്‍ കാണാം.
ഇതിനുമുമ്പ് ട്വിറ്ററും എഡിറ്റ് ബട്ടണ്‍ ഫീച്ചര്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. അഞ്ച് അവസരങ്ങളാണ് ഒരു ട്വീറ്റ് |
|
Full Story
|
|
|
|
|
|
|
| രണ്ടര കോടി രൂപ ഇലക്ട്രിക് ബില്‍ അടച്ചില്ല: തിരുവനന്തപുരത്തുള്ള സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി |
|
വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചത്.
പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷന്‍ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്റര്‍ സഹായത്തോടെയാണെന്ന് കെസിഎ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തി |
|
അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.
2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് അദാനി |
|
Full Story
|
|
|
|
| |