|
|
|
|
|
| കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഗൂഗിള്‍ പേയിലൂടെയാണ് കൈക്കൂലി വാങ്ങുന്നത്: അന്വേഷണം തുടങ്ങി |
|
ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ സമ?ഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്. ഏജന്റുമാര്‍ ഗൂഗിള്‍പേ വഴി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായും ഓണ്‍ലൈനായി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു ( rto bribery on GooglePay ).
തെളിവ് ശേഖരണത്തിന്റെ ഭാ?ഗമായാണ് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തുന്നത്. പിടിക്കപ്പെട്ട ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈമാറിയ ഫോണ്‍നമ്പര്‍ സംബന്ധിച്ച് പരിശോധന നടത്തും. അക്കൗണ്ടുകളിലെ |
|
Full Story
|
|
|
|
|
|
|
| ജനങ്ങള്‍ ദാരിദ്ര്യത്തില്‍ ആണെങ്കിലും സാമ്പത്തിക ശേഷിയില്‍ യുകെയെ പിന്തള്ളി ഇന്ത്യ മുന്നേറിയെന്ന് റിപ്പോര്‍ട്ട് |
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 'നാമമാത്ര' മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനേയും അമേരിക്കയേയും പോലെ ഇന്ത്യ ഇനി സ്വന്തമായി വിമാന വാഹിനി കപ്പല്‍ നിര്‍മിക്കും |
|
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തുകയാണ്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും വര്‍ഷങ്ങളുടെ കഠിനപരിശ്രമം കൊണ്ടെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും എംഎസ്എംഇകളും തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചിരിക്കുന്നത്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ഏറെ ശക്തിപ്പെടുത്തുന്ന വിമാനവാഹിനിക്കപ്പലാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തതും |
|
Full Story
|
|
|
|
|
|
|
| കൊച്ചി മെട്രോ റെയില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ: നിര്‍മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു |
|
കൊച്ചി മെട്രോയുടെ എസ്എന്‍ ജംക്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയില്‍വേയുടെ കുറുപ്പന്തറ -കോട്ടയം - ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം - പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.
കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കൊച്ചി മെട്രോയുടെ പുതിയ ഘട്ടം |
|
Full Story
|
|
|
|
|
|
|
| ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്തി: ഇനി ട്വീറ്റ് ചെയ്തതു തിരുത്താനായി എഡിറ്റ് ചെയ്യാം |
|
ഇനി ട്വീറ്റുകള്‍ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാന്‍ കഴിയും. എഡിറ്റ് ബട്ടണ്‍ എന്ന പുതിയ ഓപ്ഷന്‍ കൂടി ട്വിറ്റര്‍ ആരംഭിച്ചു. തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.ഒരു ട്വീറ്റ് അയച്ച് 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ കഴിയും വിധമാണ് പുതിയ ഓപ്ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ട്വീറ്റ് കണ്ടാല്‍ അത് എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കാനും കഴിയും.
കൂടാതെ ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ദൃശ്യമാകും. ഒപ്പം പഴയ ട്വീറ്റും ഹിസ്റ്ററിയില്‍ കാണാം.തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടിന് മാത്രമേ ഈ സൗകര്യം ലഭ്യമാകു എന്ന് ട്വിറ്റര്‍ അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ: ഓണം അഡ്വാന്‍സ് 20,000 രൂപ |
|
ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഇത്തവണയും ഉത്സവ ബത്ത ലഭിക്കും. പാര്‍ട്ട് ടൈം-കണ്ടിജന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപ ലഭിക്കും.
സര്‍വീസ് പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക എന്ന് മന്ത്രി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ ജിയോ ഉടന്‍ 5ജി ആകും: 2 ലക്ഷം കോടിയാണ് മുടക്കുന്നതെന്ന് മുകേഷ് അംബാനി |
|
റിലയന്‍സ് ജിയോ 5ജി സേവനം ദീപാവലി മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. ''ഇന്ന്, ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍, പ്രത്യേകിച്ച് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങള്‍,'' മുകേഷ് അംബാനി പറഞ്ഞു.
സമാനതകളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങളും സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് 100 ദശലക്ഷത്തിലധികം വീടുകളെ ജിയോ 5G ബന്ധിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. ''ഞങ്ങള്‍ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും വലിയ ഉയരങ്ങളിലെത്തിക്കും, ക്ലൗഡില്‍ നിന്ന് വിതരണം ചെയ്യുന്ന അത്യാധുനിക, |
|
Full Story
|
|
|
|
|
|
|
| പല്ലു തേയ്ക്കുന്നവര്‍ സൂക്ഷിക്കുക: കോള്‍ഗേറ്റിനും വ്യാജന്‍ ഇറങ്ങിയിരിക്കുന്നു |
|
തൃശൂര്‍ കൈപമംഗലത്ത് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ എത്തിച്ച ടൂത്ത് പേസ്റ്റാണ് പൊലീസ് പിടികൂടിയത്.
മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്.ഐ കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്.
2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്. കമ്പനി അധികൃതര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം |
|
Full Story
|
|
|
|
| |