ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റെക്സിന് ക്ഷണം. കൊച്ചിയിലെത്തിയ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ദ്വരൈ സ്വാമി വെങ്കിടേശ്വരന്‍ കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
കിറ്റെക്സ് എം.ഡിയുമായി ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടു.
സി.പി.എം ഭരിയ്ക്കുന്ന കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിയ്ക്കുക. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസില്‍ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി തേടി.
ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.
കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ
യുഎസിലെ വെസ്റ്റ് ടെക്‌സസ് സ്‌പേസ്‌പോര്‍ട്ടിലെ വിക്ഷേപണത്തറയില്‍നിന്ന് ചരിത്രത്തിലേക്കായിരുന്നു ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെയും ഒപ്പമുള്ള 3 പേരുടെയും പറക്കല്‍. ജൂലൈ 20 ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ട്രീമിങ് ആപ്ലിക്കേഷനായ 'ഹോട്ട് ഷോട്ട്സ്' ഗൂഗീള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും നീക്കി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങിനായി
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഒരു കിലോഗ്രാം കോഴിയിറച്ചിയുടെ വില 230-250 രൂപ! ഇറച്ചിക്കോഴിക്ക് 155-165 രൂപയും. ഇറച്ചിക്കോഴിയുടെയും കോഴിയിറച്ചിയുടെയും വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞു പെരുന്നാള്‍ വിപണി. ആവശ്യത്തിനു കോഴികള്‍ ലഭിക്കാനില്ലെന്നു വ്യാപാരികള്‍. അവസരം മുതലെടുത്തു തമിഴ്‌നാടന്‍ ലോബിയുടെ വില നിര്‍ണയവും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബിസിനസ് ജെറ്റുകള്‍ക്ക് മാത്രമായുള്ള പ്രത്യേക ടെര്‍മിനല്‍ ഉടന്‍. ഇതോടൊപ്പം യാത്രക്കാര്‍ക്ക് താമസിക്കാന്‍ ബജറ്റ് ഹോട്ടലും വിവിഐപികള്‍ക്കായി പ്രത്യേക ടെര്‍മിനലും സജ്ജമാക്കും. രാജ്യാന്തര യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ 3 പുതുതായി നിര്‍മിക്കുകയും പഴയ രാജ്യാന്തര