Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
അപകടത്തില്‍ ജീവന്‍ രക്ഷിച്ചു: ടാറ്റയുടെ കാറിന്റെ ഗുണം പുകഴ്ത്തിക്കൊണ്ട് ഗായിക
Reporter
ടാറ്റയുടെ ഹെക്‌സ കാരണം വന്‍ അപകടത്തെ അതിജീവിച്ച പ്രശസ്ത ഗസല്‍ ഗായിക ഇംതിയാസ് ബീഗത്തിന്റെ അനുഭവ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ടാറ്റാ ഹെക്‌സയില്‍ മകളോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തെക്കുറിച്ചായിരുന്നു ഇംതിയാസ് ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം വാഹനം സര്‍വീസിന് നല്‍കിയിരുന്നതിനാലാണ് സുഹൃത്തിന്റെ ടാറ്റ ഹെക്‌സയും കടംവാങ്ങി കോഴിക്കോടേക്ക് മകളോടൊപ്പം പ്രോഗ്രാമിന് പോയതെന്ന് ഇംതിയാസ് പറയുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ചേര്‍ത്തല വെച്ച് പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം.

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്നില്‍ ഉണ്ടായിരുന്ന ലോറി വേഗത കൂട്ടിയെന്നും ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെന്നും ഇംതിയാസ് ബീഗം കുറിക്കുന്നു. പക്ഷേ മഴയായതുകൊണ്ട് വണ്ടി റോഡില്‍ തെന്നി നീങ്ങിത്തുടങ്ങി. തട്ടാതെ ഒതുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായ വാഹനം നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ചെന്നിടിച്ചു. ശേഷം മൂന്ന് നാല് പ്രാവിശ്യം കറങ്ങി പോയി രണ്ട് ലോറികള്‍ക്ക് അപ്പുറത്തെത്തി മറ്റൊരു ലോറിയുടെ സൈഡില്‍ കാറിന്റെ പുറകുവശം ഇടിച്ചു നിന്നെന്നും ഗായിക പറയുന്നു.
ഇത്രയും വലിയ അപകടം സംഭവിച്ചിട്ടും പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകള്‍ സീറ്റില്‍ സുരക്ഷിതയായിരുന്നുവെന്നും മുന്നിലെ ചില്ലു പൊട്ടിത്തെറിച്ച് തന്റെ കൈയിലെ തൊലി പോയതല്ലാതെ, രണ്ടുപേര്‍ക്കും യാതൊരുവിധ പരിക്കും പറ്റിയിട്ടില്ലെന്നും ഇംതിയാസ് ബീഗം സാക്ഷ്യപ്പെടുത്തുന്നു. വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഇറങ്ങിയത് ഒരു നിയോഗം ആയി തോന്നുന്നുവെന്നും അതുകൊണ്ട് മാത്രം തങ്ങള്‍ ജീവനോടെ ഉണ്ടെന്നും പറഞ്ഞാണ് ഇംതിയാസ് ബീഗം കുറിപ്പ് അവസാനിപ്പിക്കുന്നത്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പിന്‍വശവും മുന്‍വശവും ഉള്‍പ്പെടെ പൂര്‍ണണായി തകര്‍ന്നിട്ടും വാഹനത്തിന്റെ ഇന്റീരിയറിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നത് ചിത്രങ്ങളില്‍ വ്യക്തം.
 
Other News in this category

 
 




 
Close Window