ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യക്കടകളില്‍ ഇനി പ്രകാശം പരക്കും. എല്ലാ കടകളിലും അകത്തും പുറത്തും ആവശ്യത്തിന് എല്‍ഇഡി ബള്‍ബുകളിടണമെന്നാണ് ബവ്‌കോ എംഡിയുടെ നിര്‍ദേശം. ഇരുട്ടില്‍ ആളുകള്‍ മദ്യക്കടയുടെ പരിസരം മലിനമാക്കുന്നതു തടയാനും കടകളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നിര്‍ദേശം.
മൂന്നിലധികം
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 4122 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭ്യമാകുക. കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.
കേരളം വിട്ട് തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കിറ്റക്സിന്റെ ഓഹരി വിലയില്‍ വന്‍ വര്‍ധന. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വര്‍ധനയാണ് കിറ്റക്സ് ഗാര്‍മെന്റ്സിന്റെ ഓഹരിയില്‍ ഉണ്ടായത്. വെള്ളിയാഴ്ച 117 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52
തെലുങ്കനയിലേക്ക് താന്‍ തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നിരവധി പേര്‍ ജോലി തേടി മറ്റു
രാഹുല്‍ ഗാന്ധി മഷ്‌റൂം ബിരിയാണി പാചകം ചെയ്യുന്ന വൈറല്‍ വീഡിയോ പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു കോടി സബ്‌സ്‌ക്രൈബര്‍മാര്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ തമിഴ് യൂട്യൂബ് ചാനലായി മാറിയിരിക്കുകയാണ് വില്ലേജ് കുക്കിംഗ് ചാനല്‍ (വിസിസി). 'ഡയമണ്ട് പ്ലേ ബട്ടണ്‍' സ്വീകരിച്ച ശേഷം, അവരുടെ വരിക്കാര്‍ക്കും
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് ഞായറാഴ്ചത്തെ വില. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയും തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് പെട്രോള്‍
ലോക ഫുട്‌ബോളില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലേയും വിലകൂടിയ താരം ആരെന്ന ചോദ്യത്തിന് ഇനി ഒരു മറുപടിയേ ഉള്ളൂ. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ് കമ്പനിയായ ഹോപ്പര്‍ എച്ച്ക്യൂ ആണ് ഇന്‍സ്റ്റഗ്രാമിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഒന്നാമതാണ്
തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് പശ്ചിമ ബംഗാള്‍ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കി. 'സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി പത്രസമ്മേളനത്തില്‍ പറഞ്ഞു.