Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
50 ചേരികളിലെ ആളുകള്‍ക്ക് മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നു റിലയന്‍സ്
Reporter
റിലയന്‍സ് ഫൗണ്ടേഷനും ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (BMC) ചേര്‍ന്ന് മുംബൈയിലെ 50 ചേരികളിലെ പാവപ്പെട്ട ആളുകള്‍ക്ക് മൂന്ന് ലക്ഷം ഡോസ് കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യും. ധാരാവി, വോര്‍ലി, കൊളാബ, വഡാല, പ്രതീക്ഷനഗര്‍, കാമാത്തിപുര, മന്‍ഖുര്‍ദ്, ചെമ്പൂര്‍, ഗോവണ്ടി, ഭാണ്ഡപ് തുടങ്ങിയ പാവപ്പെട്ട വിഭാഗത്തിലെ ആള്‍ക്കാര്‍ ധാരാളമുള്ള പ്രദേശങ്ങളിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ (HNRFH) വഴിയാണ് മൂന്ന് മാസം നീളുന്ന വാക്‌സിന്‍ ഡ്രൈവ് നടത്തുന്നത്.

ബിഎംസിയുടെയും (BMC) ബെസ്റ്റിന്റെയും (BEST) സഹകരണത്തോട് കൂടിയാണ് ഈ സ്ഥലങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ എച്ച്എന്‍ആര്‍എഫ് ഹോസ്പിറ്റല്‍ അത്യാധുനിക വാഹനം വിന്യസിച്ചിരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങളുടെ പ്രാഥമികവും പ്രതിരോധവുമായ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള എച്ച്എന്‍ആര്‍എഫ്എച്ചിന്റെ പതിവ് ആരോഗ്യ പരിരക്ഷാ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഇത്തരം മൊബൈല്‍ വാനുകളും സ്റ്റാറ്റിക് മെഡിക്കല്‍ യൂണിറ്റുകളും. അടുത്ത ഏതാനും മാസങ്ങളില്‍ രാജ്യത്തെ ദരിദ്ര വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള റിലയന്‍സ് ഫൗണ്ടേഷന്റെ 'മിഷന്‍ വാക്‌സിന്‍ സുരക്ഷ' സംരംഭത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.

'ഓരോ ഇന്ത്യക്കാരനും കഴിയുന്നത്ര വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ നമ്മള്‍ ഒരുമിച്ച് മറികടക്കും. വീണ്ടും നമുക്ക് നല്ല കാലം വരും,' റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറഞ്ഞു.

കഴിഞ്ഞ 16 മാസത്തിനിടയില്‍, റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യയിലുടനീളം നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം, 1 കോടി മാസ്‌കുകള്‍, 7.50 കോടി സൗജന്യ ഭക്ഷണം, 2000ലധികം കോവിഡ് ബെഡുകള്‍, ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window