Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
10 മിനിറ്റ് 21 സെക്കന്‍ഡ്: ആമസോണ്‍ മുതലാളിയും മറ്റു മൂന്നു പേരും ബഹിരാകാശത്ത് പോയി വന്നു
Reporter
യുഎസിലെ വെസ്റ്റ് ടെക്‌സസ് സ്‌പേസ്‌പോര്‍ട്ടിലെ വിക്ഷേപണത്തറയില്‍നിന്ന് ചരിത്രത്തിലേക്കായിരുന്നു ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെയും ഒപ്പമുള്ള 3 പേരുടെയും പറക്കല്‍. ജൂലൈ 20 ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. എവിടെയും പിഴച്ചില്ല, 10 മിനിറ്റ് 21 സെക്കന്‍ഡില്‍ എല്ലാം ശുഭം. 7 മിനിറ്റ് 32-ാം സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ്പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25-ാം സെക്കന്‍ഡില്‍ ക്രൂ ക്യാപ്‌സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21-ാം സെക്കന്‍ഡില്‍ ക്യാപ്സൂള്‍ നിലംതൊട്ടു.
ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയില്‍ തിരികെയെത്തിയപ്പോള്‍ പിറന്നത് പല ഗിന്നസ് റെക്കോര്‍ഡുകള്‍. ഇതാദ്യമായി, ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാന്‍ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോര്‍ഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികന്‍, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികന്‍ എന്നീ റെക്കോര്‍ഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതര്‍. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തില്‍ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്‍ സ്‌പേസ് കമ്പനിക്ക് ഇതു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷം. എങ്ങനെയാണ് ഈ യാത്രയിലേക്ക് ജെഫും സംഘവും എത്തിയത്?
 
Other News in this category

 
 




 
Close Window