Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം
reporter

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.

ഡാലസിനടുത്ത് വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന് തീ പിടിക്കുകയായിരുന്നു. അവധി ആഘോഷിക്കാനാണ് കുടുംബം ഡാലസില്‍ എത്തിയത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങള്‍ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

 
Other News in this category

 
 




 
Close Window