Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാക്കിസ്ഥാന്‍ നടി മരിച്ചിട്ട് ഒന്‍പത് മാസം
reporter

കറാച്ചി: അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്?ഗര്‍ മരിച്ചത് 9 മാസം മുന്‍പെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ കറാച്ചി പൊലീസ് സര്‍ജന്‍ ഡോ സുമയ്യ സയീദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 'നടിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പ്രകാരം അവസാനമായി ഇവര്‍ ഫോണ്‍ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്'-പാക് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയീദ് ആസാദ് റാസ പറഞ്ഞു.

കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് 2024 ഒക്ടോബറില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങള്‍ക്കു മുമ്പ് അവസാനിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അപ്പാര്‍ട്ട്‌മെന്റില്‍ നടി താമസിച്ചിരുന്ന നിലയില്‍ മറ്റാരും താമസമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ദുര്‍ഗന്ധം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അപ്പാര്‍ട്ട്‌മെന്റിലെ ഒരു ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം കുടുംബം വിസമ്മതിച്ചെങ്കിലും ഇപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ സഹോദരന്‍ നവീദ് അസ്ഗര്‍ കറാച്ചിയിലെത്തിയതായി പാക് പൊലീസ് പറഞ്ഞു. ഏഴു വര്‍ഷം മുന്‍പാണ് ഹുമൈറ ലഹോറില്‍ നിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും നവീദ് പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പാണ് അവസാനമായി ലഹോറിലെ വീട്ടിലെത്തിയതെന്നും ഇക്കാരണത്താലാണ് ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ് പറഞ്ഞതെന്നും നവീദ് കൂട്ടിച്ചേര്‍ത്തു. ഹുമൈറയുടെ മരണത്തെക്കുറിച്ച് അപ്പാര്‍ട്ട്‌മെന്റ് ഉടമയോട് ആരും ചോദിച്ചിട്ടില്ലെന്നും നവീദ് ആരോപിച്ചു. വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ നല്‍കിയ പരാതിയാണ് നടിയുടെ മരണവിവരം പുറത്തറിയാന്‍ കാരണമായത്. പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തമാശ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഹുമൈറ ശ്രദ്ധേയയാകുന്നത്.

 
Other News in this category

 
 




 
Close Window