Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒമ്പതാം ക്ലാസ് പാസായ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിദ്യാഭ്യാസ ഓഫിസര്‍ ജോലി നല്‍കി
reporter

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലി നല്‍കും. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന 2022ലെ നിയമമനുസരിച്ചാണ് റിങ്കു സിങിനു ജോലി നല്‍കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ റിങ്കു സിങും അംഗമായിരുന്നു. ഈ ജോലിക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. റിങ്കു സിങ് 9ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. കുടുംബത്തിലെ മോശം സാഹചര്യങ്ങള്‍ കാരണമാണ് താരത്തിനു പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നത്. കായിക രംഗത്ത് രാജ്യാന്ത തലത്തില്‍ നേട്ടങ്ങളുള്ളവര്‍ക്കു സര്‍ക്കാര്‍ സര്‍വീസിലെ പ്രധാന ചുമതലകള്‍ നല്‍കി ആദരിക്കണം എന്നതാണ് യുപി സര്‍ക്കാര്‍ നയം. രേഖകള്‍ പരിശോധിച്ച ശേഷം റിങ്കു ഉള്‍പ്പെടെ ഏഴ് കായിക താരങ്ങള്‍ക്കാണ് പുതിയതായി നിയമനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസറായ റിങ്കുവിനു 70,000 മുതല്‍ 90,000 രൂപ വരെ താരത്തിനു മാസ ശമ്പളമായി ലഭിക്കും. പുറമേ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. റിങ്കുവിന്റെ പിതാവിന് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ്. നിലവില്‍ യുപി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാന്‍ഡ് അംബസഡര്‍ കൂടിയാണ് റിങ്കു. യാവാക്കള്‍ക്കു പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിയമനങ്ങളെന്നു യുപി സര്‍ക്കാര്‍ വ്യക്തമാക്കി. സ്വന്തം ജില്ലയിലെ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമാണു റിങ്കുവിനു ലഭിക്കുക. സ്‌കൂളുകളിലെ പരിശോധന, ആധ്യാപകരുടെ നിയമനം, സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കല്‍, ബ്ലോക്കുതല വിദ്യാഭ്യാസ ഓഫീസര്‍മാരെ കൈകാര്യം ചെയ്യലും റിങ്കുവിന്റെ ചുമതലയില്‍ വരും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമാണ് റിങ്കു. ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് താരം ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. ഇന്ത്യക്കായി 33 ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും റിങ്കു കളിച്ചിട്ടുണ്ട്. റിങ്കുവിന്റേയും സമാജ്‌വാദി പാര്‍ട്ടി എംപി പ്രിയ സരോജും വിവാഹിതരാകാനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് താരത്തിനു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നത്.

 
Other News in this category

 
 




 
Close Window