Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ട്രാന്‍സ് ജെന്‍ഡര്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കാമെന്ന് ഹൈക്കോടതി
reporter

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ( Transgender Couples ) കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി ( kerala highcourt ). ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2023 ഫെബ്രുവരിയിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളായി ഇവര്‍ മാറി. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ അതില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരി?ഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കുഞ്ഞിന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുരുഷനായും അച്ഛന്‍ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തില്‍ ജീവിക്കുകയുമായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

 
Other News in this category

 
 




 
Close Window